മുംബൈ: അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ ഉടൻ കുറയ്ക്കില്ലെന്ന് റിപ്പോർട്ട്. സെപ്തംബറിൽ അമേരിക്കയിലെ തൊഴിൽ സാഹചര്യങ്ങൾ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടതോടെ പലിശ കുറയ്ക്കൽ നടപടി ഉടനില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ കണക്കുകളനുസരിച്ച് യു.എസിലെ തൊഴിൽ രഹിതരുടെ എണ്ണം കഴിഞ്ഞ മാസം 4.1 ശതമാനമായി താഴ്ന്നു.
പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ മൂലം രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുതിക്കുന്നതിനാൽ വായ്പകളുടെ പലിശ വീണ്ടും കുറച്ച് നാണയപ്പെരുപ്പ ഭീഷണി ഉയർത്താൻ ഫെഡറൽ റിസർവ് ഒരുങ്ങില്ലെന്നാണ് വിലയിരുത്തുന്നത്.