ബോണ്ട് വഴി 6000 കോടി സമാഹരിക്കാന്‍ ഫെഡറല്‍ ബാങ്ക്

ബാങ്കിന് ഇതുസംബന്ധിച്ച് ഓഹരി ഉടമകള്‍ അനുമതി നല്‍കി. ഓഹരി ഒന്നിന് 1.2 രൂപ ലാഭവിഹിതം നല്‍കാനുള്ള തീരുമാനവും വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു.

author-image
anumol ps
New Update
federal bank

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00


 


കൊച്ചി: ബോണ്ട് വഴി 6000 കോടി രൂപ സമാഹരിക്കാന്‍ ഒരുങ്ങി ഫെഡറല്‍ ബാങ്ക്. ബാങ്കിന് ഇതുസംബന്ധിച്ച് ഓഹരി ഉടമകള്‍ അനുമതി നല്‍കി. ഓഹരി ഒന്നിന് 1.2 രൂപ ലാഭവിഹിതം നല്‍കാനുള്ള തീരുമാനവും വാര്‍ഷിക പൊതുയോഗം അംഗീകരിച്ചു. ബാങ്കിന്റെ ലാഭം 3800 കോടി രൂപയിലേക്കും ആകെ ബിസിനസ് 4 ലക്ഷം കോടി രൂപയിലേക്കും ഉയര്‍ത്തും. ആകെ ബിസിനസ് 5 ലക്ഷം കോടി രൂപയായി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇക്കൊല്ലം നടക്കുന്നത്. കൃഷ്ണന്‍ വെങ്കിട സുബ്രഹ്മണ്യനെ എംഡിയും സിഇഒയുമായി നിയമിക്കും. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. 

bond federal bank