ഓഹരി വിപണിയില്‍ ഇടിവ്

സെന്‍സെക്സ് 1017പോയിന്റ് ഇടിഞ്ഞ് 81,184ല്‍ അവസാനിച്ചു. നിഫ്റ്റി 293 പോയിന്റ് കുറഞ്ഞ് 24,852ല്‍ എത്തി. ബാങ്കിംഗ്, ഐ.ടി, റിയല്‍ എസ്റ്റേറ്റ് മേഖലകളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.

author-image
Athira Kalarikkal
New Update
stock market2

Representational Image

Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ത്യന്‍ ഓഹരി വിപണി ഇടിവ് രേഖപ്പെടുത്തി. ആഗോള വിപണിയിലെ പ്രതികൂല മാറ്റങ്ങളിലാണ് ഇടിവുണ്ടായത്. വെള്ളിയാഴ്ച മാത്രം കമ്പനികളുടെ വിപണി മൂല്യത്തില്‍ ആറ് ലക്ഷം കോടി രൂപയിലധികം ഇടിവുണ്ടായി. സെന്‍സെക്സ് 1017പോയിന്റ് ഇടിഞ്ഞ് 81,184ല്‍ അവസാനിച്ചു. നിഫ്റ്റി 293 പോയിന്റ് കുറഞ്ഞ് 24,852ല്‍ എത്തി. ബാങ്കിംഗ്, ഐ.ടി, റിയല്‍ എസ്റ്റേറ്റ് മേഖലകളാണ് പ്രധാനമായും നഷ്ടം നേരിട്ടത്.

അമേരിക്കയിലെ തൊഴില്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള ആശങ്കകളും, ഫെഡറല്‍ റിസര്‍വിന്റെ പലിശയിലെ മാറ്റം സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ മൂലം വിപണിക്ക് തിരിച്ചടിയായി. റിലയന്‍സ്, എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവയാണ് നഷ്ടം നേരിട്ട കമ്പനികള്‍. 

 

stock market