കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും കയറ്റുമതിയും ഏലം ഉല്‍പാദനവും വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി സ്‌പൈസസ് ബോര്‍ഡ്. 422.30 കോടി രൂപയുടെ പദ്ധതിയാണ് സ്‌പൈസസ് ബോര്‍ഡ് ആവിഷ്‌കരിക്കുന്നത്. ഇന്‍കുബേഷന്‍ സെന്ററുകള്‍ സ്ഥാപിക്കല്‍, ഏലം ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ കര്‍ഷകര്‍ക്കു സഹായം നല്‍കും. ഗുണമേന്‍മയുള്ള നടീല്‍ വസ്തുക്കളുടെ ഉല്‍പാദനം, ആവര്‍ത്തന കൃഷി, ജല സ്രോതസ്സുകളുടെ നിര്‍മാണം, ജലസേചന സംവിധാനങ്ങളുടെ നിര്‍മാണം തുടങ്ങിയവയ്ക്കു സഹായം ലഭിക്കും.
സ്‌പൈസസ് ബോര്‍ഡിനു കീഴില്‍ റജിസ്റ്റര്‍ ചെയ്ത കയറ്റുമതിക്കാര്‍ക്കു മൂല്യവര്‍ധനയ്ക്കും കയറ്റുമതി വികസനത്തിനുമുള്ള ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായി സെപ്റ്റംബര്‍ 20 മുതല്‍ നല്‍കാം.www.indianspices.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.