ഇസാഫ് ബാങ്കിന്റെ മൊത്തം വായ്പകളിൽ 24.09% വർധന

സെപ്തംബർ പാ​ദത്തിൽ ബാങ്കിന്റെ മൊത്തം വായ്പകൾ 18,767 കോടി രൂപയായാണ് വർധിച്ചത്. മുൻവർഷത്തെ സമാനപാദത്തിൽ ഇത് 5,123 കോടി രൂപയായിരുന്നു.

author-image
anumol ps
New Update
esaf

പ്രതീകാത്മക ചിത്രം 

 


കൊച്ചി: തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ 2024-25 സാമ്പത്തിക വർഷത്തിലെ മൊത്തം വായ്പകളിൽ വർധന രേഖപ്പെടുത്തി. സെപ്തംബർ പാ​ദത്തിൽ ബാങ്കിന്റെ മൊത്തം വായ്പകൾ 18,767 കോടി രൂപയായാണ് വർധിച്ചത്. മുൻവർഷത്തെ സമാനപാദത്തിൽ ഇത് 5,123 കോടി രൂപയായിരുന്നു. 24.09 ശതമാനമാണ് വർധന. 

ചെറുകിട വായ്പകൾ 10,479 കോടി രൂപയിൽ നിന്ന് 11,541 കോടി രൂപയായി ഉയർന്നു. 10.13 ശതമാനമാണ് വളർച്ച. സ്വർണപ്പണയ വായ്പകളിൽ വളർച്ച 59.33 ശതമാനമാണ്. 2,348 കോടി രൂപയിൽ നിന്ന് 3,741 കോടി രൂപയായാണ് വർധന. റീറ്റെയ്ൽ വായ്പകളും മറ്റു വായ്പകളും 51.78 ശതമാനവും ഉയർന്നു. 2,296 കോടി രൂപയിൽ നിന്ന് 3,485 കോടി രൂപയായും ഉയർന്നു. 

ഇസാഫ് ബാങ്കിന്റെ മൊത്തം നിക്ഷേപം 21,717 കോടി രൂപയായി. മുൻവർഷത്തെ സമാനപാദത്തിൽ ഇത് 17,416 കോടി രൂപയായിരുന്നു. 24.69 ശതമാനമാണ് വർധന. 

അതേസമയം, ഇസാഫ് ബാങ്കിന് സെപ്റ്റംബർ പാദത്തിലെ കണക്കുപ്രകാരം 756 ശാഖകളും 646 എടിഎമ്മുകളുമുണ്ട്. മൊത്തം ഇടപാടുകാർ 89.41 ലക്ഷം പേർ. നടപ്പുവർഷം ഏപ്രിൽ-സെപ്റ്റംബറിൽ പുതുതായി 5.68 ലക്ഷം ഇടപാടുകാരെയും ലഭിച്ചു.

loan esaf small finance bank