മുംബൈ: ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന്റെ പ്രൊഡക്ഷൻ ഹൗസായ ധർമ്മ പ്രൊഡക്ഷൻസിന്റെ ഓഹരികൾ സെറീൻ എന്റർടെയിൻമെന്റസ് ഉടമ അദർ പൂനാവാല സ്വന്തമാക്കി. ധർമ്മ പ്രൊഡക്ഷൻസിന്റെ 50 ശതമാനം ഓഹരികളാണ് അദർ പൂനാവാല സ്വന്തമാക്കിയിരിക്കുന്നത്. ഇതിനായി അദർ പൂനാവാല 1000 കോടി രൂപ ചിലവഴിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓഹരി വാങ്ങാൻ റിലയൻസ് ഗ്രൂപ്പും ആർ.പി സഞ്ജീവ് ഗോയങ്കയുടെ സരിഗമ ഇന്ത്യ ലിമിറ്റഡും ശ്രമിച്ചിരുന്നു. ഇവരെ പിന്നിലാക്കിയാണ് സെറീൻ ഗ്രൂപ്പ് രാജ്യത്തെ മുൻനിര പ്രൊജക്ഷൻ ഗ്രൂപ്പിന്റെ പകുതി ഓഹരി സ്വന്തമാക്കിയത്. ബോളിവുഡിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹിറ്റ് സിനിമകൾ സമ്മാനിച്ച പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നാണ് 1976 യഷ് ജോഹർ സ്ഥാപിച്ച ധർമ്മ പ്രൊഡക്ഷൻസ്. യഷ് ജോഹറിന്റെ മരണത്തോടെ മകൻ കരൺ ജോഹർ ധർമ്മ പ്രൊഡക്ഷൻസിന്റെ സാരഥിയായി.