കൊച്ചി: കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനലക്ഷ്മി ബാങ്ക് 300 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങുന്നു. അവകാശ ഓഹരികളുടെ വിൽപനയിലൂടെ നിലവിലുള്ള ഓഹരിയുടമകളിൽ നിന്ന് പണം സമാഹരിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ ബാങ്ക് ഡയറക്ടർ ബോർഡ് ഇതിന് അനുമതി നൽകി. ആദ്യം 130 കോടി രൂപ സമാഹരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ പിന്നീടത് വർധിപ്പിക്കുകയായിരുന്നു.
അവകാശ ഓഹരികളുടെ വില, അനുപാതം, റെക്കോഡ് തീയതി എന്നിവ പിന്നീട് നിശ്ചയിക്കും. പതിനാറു വർഷത്തിനു ശേഷമാണ് ബാങ്ക് അവകാശ ഓഹരി വില്പനയ്ക്ക് ഒരുങ്ങുന്നത്.