കൊച്ചി : തേയിലയുടെ വില വര്‍ധിപ്പിക്കാന്‍ ഒരുങ്ങി കമ്പനികള്‍. തേയിലയുടെ ഉത്പ്പാദന ചിലവ് വര്‍ധിച്ചതിനാലാണ് ഈ നീക്കം. ഇതിനോടകം ഇന്ത്യയിലെ പ്രധാന തേയില കമ്പനികളായ ടാറ്റാ കണ്‍സ്യൂമര്‍ പ്രോ ഡക്‌സും ഹിന്ദുസ്ഥാന്‍ യൂണി ലിവറും വിലവര്‍ധന പ്രഖ്യാപിച്ചു. മറ്റ് കമ്പനികളും വില വര്‍ധിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം ജനുവരി മുതല്‍ തേയില ഉത്പാദനത്തില്‍ ഇടിവുണ്ടായിരുന്നു. കീടങ്ങളുടെ ആക്രമണവും കാലാവസ്ഥാ വ്യതിയാനവുമടക്കം ഉത്പാദ നത്തെ ബാധിച്ചിരുന്നു. ഇത് ഉത്പാദന ചെലവ് ഉയര്‍ത്തി. ഇത്തവണ ഉത്തരേന്ത്യന്‍ വി പണികളിലും ഉത്പാദനം കുറ ഞ്ഞിരുന്നു.
വരും മാസങ്ങളിലും ഉത്പാദനം കുറയാനുള്ള സാധ്യ തയാണ് വിപണിയില്‍. വിദേശ രാജ്യങ്ങളില്‍ ഇന്ത്യന്‍ തേയിലയ്ക്കുള്ള ആവശ്യകത കൂടിയിട്ടുണ്ട്. എന്നാല്‍, ഇറാന്‍-ഇസ്രയേല്‍ യുദ്ധ പശ്ചാത്തലത്തില്‍ കയറ്റുമതി നടക്കുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കൊച്ചി യില്‍ നടന്ന ഓര്‍ത്തഡോക്‌സ് വിഭാഗം ഇലത്തേയിലയില്‍ 89 ശതമാനവും വില്‍പ്പന നടന്നു. എന്നാല്‍, മുന്‍ ആഴ്ചയെ ക്കാള്‍ നേരിയ രീതിയില്‍ വി ലയിടിവ് പ്രകടമായിരുന്നു. ഇന്ത്യയില്‍ സി.ടി.സി. (ക്രഷ്, ടിയര്‍, കേള്‍), ഓര്‍ത്തഡോക്‌സ്, ഗ്രീന്‍ ടീ എന്നിവയാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്ന ത്. ഇതില്‍ സി.ടി.സി., ഓര്‍ത്ത ഡോക്‌സ് എന്നിവയാണ് ഉത്പാദ നത്തില്‍ മുന്നില്‍.