കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഭാഗമായി നടപ്പിലാക്കി വരുന്ന 7 മെഗാ പദ്ധതികളില്‍ നാലാമത്തെ പദ്ധതിയായ 0484 എയ്‌റോ ലോഞ്ചിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് 4:00 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും മികച്ച വിമാനത്താവള അനുഭവം ഉറപ്പാക്കാനും ഒട്ടനവധി പദ്ധതികളാണ് സിയാലില്‍ നടപ്പിലാക്കി വരുന്നത്. മിതമായ മണിക്കൂര്‍ നിരക്കുകളില്‍ പ്രീമിയം എയര്‍പോര്‍ട്ട് ലോഞ്ച് അനുഭവമാണ് 0484 എയ്‌റോ ലോഞ്ചിലൂടെ യാത്രക്കാര്‍ക്ക് സാധ്യമാകുന്നത്. സെക്യൂരിറ്റി ഹോള്‍ഡ് മേഖലയ്ക്ക് പുറത്തായതിനാല്‍ സന്ദര്‍ശകര്‍ക്കും ലോഞ്ച് സംവിധാനങ്ങള്‍ ഉപയുക്തമാക്കാം. ആഭ്യന്തര-അന്താരാഷ്ട്ര ടെര്‍മിനലുകള്‍ക്ക് സമീപത്തായാണ് ലോഞ്ച് ഒരുക്കിയിട്ടുള്ളത്.
അരലക്ഷം ചതുരശ്രയടി വിസ്തീര്‍ണത്തില്‍ 37 റൂമുകള്‍, നാല് സ്യൂട്ടുകള്‍, മൂന്ന് ബോര്‍ഡ് റൂമുകള്‍, 2 കോണ്‍ഫറന്‍സ് ഹാളുകള്‍, കോ-വര്‍ക്കിങ് സ്‌പേസ്, ജിം, ലൈബ്രറി, റസ്റ്ററന്റ്, സ്പാ, പ്രത്യേകം കഫേ ലോഞ്ച് എന്നിവയെല്ലാം ലോഞ്ചില്‍ ഒരുക്കിയിട്ടുണ്ട്. റെഗുലേറ്ററി അതോറിറ്റികളുടെ അനുമതി ലഭിക്കുന്നതനുസരിച്ച് ഇതിന്റെ പ്രവര്‍ത്തനം ആരംഭിക്കും.
സിയാല്‍ ടെര്‍മിനല്‍ 2 വേദിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ വ്യവസായ വകുപ്പ് മന്ത്രി അഡ്വ. പി. രാജീവ് അധ്യക്ഷനാകും. മന്ത്രിമാരായ അഡ്വ. കെ. രാജന്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാവുന്ന ചടങ്ങില്‍ എം.പി.മാര്‍, എം.എല്‍.എ മാര്‍, എന്നിവര്‍ക്കൊപ്പം മറ്റ് പ്രമുഖരും പങ്കെടുക്കും.