ബൈജൂസിൽ കൂട്ടപ്പിരിച്ചുവിടൽ; 500 പേർക്ക് കൂടി ജോലി നഷ്ടമായേക്കും

സെയിൽസ്, അധ്യാപകർ, ട്യൂഷൻ സെന്റർ എന്നീ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയാകും പിരിച്ചുവിടുക.

author-image
anumol ps
New Update
byjus

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡൽഹി: വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങി എജ്യുടെക് കമ്പനിയായ ബൈജൂസ്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ 500 പേരെ കൂടി പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നത്. സെയിൽസ്, അധ്യാപകർ, ട്യൂഷൻ സെന്റർ എന്നീ വിഭാഗങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരെയാകും പിരിച്ചുവിടുക. എന്നാൽ ഇതു സംബന്ധിച്ച ഔദ്യോ​ഗിക സ്ഥിരീകരണം കമ്പനി നടത്തിയിട്ടില്ല. രണ്ടാഴ്ച മുമ്പ് മുതലായിരുന്നു പിരിച്ചുവിടൽ ആരംഭിച്ചത്. അതേസമയം ചില ജീവനക്കാർക്ക് ഫോൺ വഴിയും പിരിച്ചുവിടൽ സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായാണ് വിവരം. 

കമ്പനി ഇതുവരെ മൂവായിരത്തോളം ആളുകളെ പിരിച്ചുവിട്ടിട്ടുണ്ട്. 2023 ഒക്ടോബറിൽ പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായിട്ടായിരുന്നു പിരിച്ചുവിടൽ. അതേസമയം കഴിഞ്ഞ ദിവസം മാർച്ച് മാസത്തെ ശമ്പളം വൈകുമെന്നു കമ്പനി ജീവനക്കാരെ അറിയിച്ചിരുന്നു.  ഏപ്രിൽ 8 ആണ് പറഞ്ഞിരിക്കുന്ന സമയപരിധി.  75 ശതമാനം ജീവനക്കാർക്കും ഫെബ്രുവരിയിലെ മുഴുവൻ ശമ്പളവും ഇതുവരെ കിട്ടിയിട്ടില്ല.

 

byjus firing 500employees