ബിസിനസ് ക്ലാസ് സൗകര്യം ഏര്‍പ്പെടുത്താന്‍ ഇന്‍ഡിഗോ

ബിസിനസ് ക്ലാസിലെ സൗകര്യങ്ങള്‍ എന്തെന്നും എന്നുമുതല്‍ ലഭ്യമാക്കുമെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കമ്പനി ഓഗസ്റ്റില്‍ പ്രഖ്യാപിക്കും.

author-image
anumol ps
Updated On
New Update
indigo

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: ഈ വര്‍ഷം മുതല്‍ ബിസിനസ് ക്ലാസ് ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ഇന്‍ഡിഗോ. തിരക്കേറിയ റൂട്ടുകളിലാകും ബിസിനസ ക്ലാസ് സൗകര്യം ഏര്‍പ്പെടുത്തുക. ബിസിനസ് ക്ലാസിലെ സൗകര്യങ്ങള്‍ എന്തെന്നും എന്നുമുതല്‍ ലഭ്യമാക്കുമെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കമ്പനി ഓഗസ്റ്റില്‍ പ്രഖ്യാപിക്കും. ഇന്‍ഡിഗോയുടെ മാതൃസ്ഥാപനമായ  ഇന്റര്‍ഗ്ലോബ് ഏവിയേഷന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ (ജനുവരി-മാര്‍ച്ച്) 1,894.8 കോടി രൂപ ലാഭം നേടി. നികുതി കഴിഞ്ഞുള്ള ലാഭമാണിത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 919.2 കോടിയായിരുന്നു ലാഭം.

 

indigo business class facility