ന്യൂഡല്‍ഹി : ഓള് ഇന്ത്യ മാനുഫാക്ചേര്‍സ് ഓര്‍ഗനൈസേഷനുമായി കരാര്‍ ഒപ്പിട്ട് പൊതുമേഖല ടെലികോം സേവനദാതാക്കളായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും ബിഎസ്എന്‍എല്ലും.ടെലികോം രംഗത്ത് ഗവേഷണങ്ങള്‍ക്കും പുതിയ കണ്ടെത്തലുകള്‍ക്കുള്ള സഹകരണത്തിന്റെ ഭാഗമായാണ് ഓള് ഇന്ത്യ മാനുഫാക്ചേര്‍സ് ഓര്‍ഗനൈസേഷനുമായി ബിഎസ്എന്‍എല്‍ കരാറിലെത്തിയത്.
ഇരു കൂട്ടരും ചേര്‍ന്ന് യുവജനങ്ങള്‍ക്ക് സ്കില്‍ ട്രെയിനിംഗ് നല്‍കും. എംഒയുവിന്റെ അടിസ്ഥാനത്തില്‍ വിവിധ സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് ഉപദേശങ്ങള്‍ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് പരിശീലനത്തിന് അവസരം നല്‍കുന്നതും കരാറിന്റെ ഭാഗമാണ്.
പരിശീലന കാലയളവ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ഥികള്‍ക്ക് എഐഎംഒയും ബിഎസ്എന്‍എല്ലും സര്‍ട്ടിഫിക്കറ്റ് നല്‍കും. വിദ്യാര്‍ഥികള്‍ക്ക് ജോലി ലഭിക്കാനുള്ള സഹായവും ഓള് ഇന്ത്യ മാനുഫാക്ചേര്‍സ് ഓര്ഗനൈസേഷന് നല്‍കും.