ബിഎസ്എന്‍എല്‍ 5ജി സേവനം ആരംഭിച്ചു

അടുത്ത വര്‍ഷത്തോടെ 5ജി നെറ്റ്വര്‍ക്ക് രാജ്യത്ത് ആരംഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. 5ജി പരീക്ഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് കമ്പനി പുറത്തിറക്കിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

author-image
Athira Kalarikkal
New Update
bsnl2

Representative Image

Listen to this article
0.75x 1x 1.5x
00:00 / 00:00

ന്യൂഡല്‍ഹി :  ബി.എസ്.എന്‍.എല്‍ 5ജി നെറ്റ്വര്‍ക്കിന്റെ പരീക്ഷണം രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ ആരംഭിച്ചു. ഡല്‍ഹിയിലെ നെഹ്റു പ്ലേസ്, ചാണക്യപുരി, മിന്റ് റോഡ് എന്നിവിടങ്ങളിലാണ് ആദ്യ പരീക്ഷണം നടക്കുന്നത്. അടുത്ത വര്‍ഷത്തോടെ 5ജി നെറ്റ്വര്‍ക്ക് രാജ്യത്ത് ആരംഭിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. 5ജി പരീക്ഷണം നടത്തുന്നതുമായി ബന്ധപ്പെട്ട് കമ്പനി പുറത്തിറക്കിയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

അതേസമയം, ആന്‍ഡ്രോയിഡ് ടിവി ഉപയോക്താക്കള്‍ക്കായി ലൈവ് ടിവി ആപ്പും ബി.എസ്.എന്‍.എല്‍ പുറത്തിറക്കി. വീ കണക്ട് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ആപ്പ് നിര്‍മിച്ചത്. 4കെ വീഡിയോ സ്ട്രീമിംഗ്, ബില്‍റ്റ് ഇന്‍ വൈഫൈ റൂട്ടര്‍, പ്രധാന ഒ.ടി.ടി ആപ്പുകള്‍ ഉപയോഗിക്കാനും സി.സി.ടി.വി ക്യാമറകളുമായി ബന്ധിപ്പിക്കാനുമുള്ള സൗകര്യം തുടങ്ങിയവ ആപ്പിലുണ്ടാകും. 

എയര്‍ടെല്‍, വിഐ, ജിയോ എന്നീ കമ്പനികള്‍ മൊബൈല്‍ ടാരിഫുകള്‍ വര്‍ധിച്ചതിന് പിന്നാലെ നിരവധി പേരാണ് ബിഎസ്എന്‍എല്ലിലേക്ക് ചേക്കേറിയത്. മുന്‍പ് തകര്‍ച്ച നേരിട്ടുകൊണ്ടിരുന്നു ബിഎസ്എന്‍എല്‍ ഇപ്പോള്‍ വീണ്ടും തിരിച്ചെത്തികൊണ്ടിരിക്കുകയാണ്. മിതമായ നിരക്കിലുള്ള റീച്ചാര്‍ജ് പ്ലാനുകളാണ് കൂടുതല്‍ പേര്‍ ബിഎസ്എന്‍എ്‌ലലിലേക്ക് വരാന്‍ കാരണം. 

 

bsnl5g bsnl 4g