കൊച്ചി: വ്യാപാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത അഞ്ചു വര്‍ഷത്തേക്ക് 1.70 ലക്ഷം കോടി രൂപ നിക്ഷേപിക്കാന്‍ ഒരുങ്ങി ഭാരത് പെട്രോളിയം കോര്‍പറേഷന്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 26.673.50 കോടിയുടെ റെക്കോര്‍ഡ് ലാഭമാണ് ബിപിസിഎല്‍ നേടിയത്. പ്രോജക്ട് ആസ്‌പെയറിന്റെ ഭാഗമായി നടത്തുന്ന നിക്ഷേപം ലക്ഷ്യമിടുന്നത് ഹരിത ഊര്‍ജം, പെട്രോകെമിക്കല്‍സ് മേഖലയുടെ വികസനമാണ്. അടുത്തവര്‍ഷം പുനരുപയോഗിക്കാവുന്ന ഊര്‍ജ ഉല്‍പാദനം 2 ഗിഗാവാട്ടും 2035 ല്‍ 10 ഗിഗാവാട്ടും ആയി ഉയര്‍ത്തുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചു നടപ്പാക്കുമെന്ന് ബിപിസിഎല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ജി.കൃഷ്ണകുമാര്‍ അറിയിച്ചു. ബിപിസിഎല്‍ ആരംഭിക്കുന്ന രണ്ടു പുതിയ പെട്രോകെമിക്കല്‍ പദ്ധതികളില്‍ ഒന്ന് കൊച്ചിയിലാണ്.