പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ബിയോണ്ട് സ്‌നാക്‌സ്

മികച്ച അവതരണം, കാര്‍ഷികോത്പാദനം എന്നീ വിഭാഗങ്ങളിലായിരുന്നു പുരസ്‌കാരം.

author-image
anumol ps
New Update
beyond snacks

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


ന്യൂഡല്‍ഹി: രണ്ട് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി ബിയോണ്ട് സ്‌നാക്‌സ് കേരള ബനാന ചിപ്‌സ്. കാര്‍ഷികോത്പാദന സ്റ്റാര്‍ട്ടപ്പ് സംരംഭക സംഗമത്തിലായിരുന്നു പുരസ്‌കാരങ്ങള്‍ ലഭിച്ചത്. മികച്ച അവതരണം, കാര്‍ഷികോത്പാദനം എന്നീ വിഭാഗങ്ങളിലായിരുന്നു പുരസ്‌കാരം. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ കീഴില്‍ ഡല്‍ഹി പ്രഗതി മൈതാനിയില്‍ നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. മൂന്നുലക്ഷം രൂപ വീതമാണു പുരസ്‌കാരത്തുക. 

ചെന്നിത്തല സ്വദേശി മാനസ് മധു, നബാര്‍ഡ് സി.ഇ.ഒ.യില്‍നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. സംഗമത്തില്‍ 1,306 സംരംഭകര്‍ പങ്കെടുത്തു. കൃത്രിമ നിറങ്ങളോ രുചികളോ ചേര്‍ക്കാത്ത ആറുതരത്തിലുള്ള നേന്ത്രക്കായയാണ് ചിപ്‌സ് ബിയോണ്ട് സ്‌നാക്‌സ് വിപണിയിലെത്തിക്കുന്നത്. ഓണ്‍ലൈന്‍ സൈറ്റുകളിലൂടെയും ഇവ ലഭ്യമാണ്.

 

 

awards beyond snacks banana chips