മുംബൈ: മുഖ്യ പലിശ നിരക്ക് കുറച്ച് യു.കെയിലെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട്. പലിശ നിരക്ക് കാല്‍ ശതമാനം കുറച്ച് അഞ്ച് ശതമാനമാക്കി. മാന്ദ്യം നേരിടാനുള്ള നടപടികളുടെ ഭാഗമായാണ് പലിശ നിരക്ക് വെട്ടിച്ചുരുക്കിയത്. നാണയപ്പെരുപ്പം ഗണ്യമായി കുറഞ്ഞതോടെയാണ് പതിനേഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ നിന്ന് പലിശയില്‍ കുറവ് വരുത്തിയത്. അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വും അടുത്ത ദിവസങ്ങളില്‍ മുഖ്യ പലിശ കുറച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.