ന്യൂഡല്‍ഹി : ബാങ്ക് ഒഫ് ബറോഡ ഓണ്‍ലൈന്‍ ട്രാവല്‍ ടെക് പ്ലാറ്റ് ഫോമുകളിലൊന്നായ ഈസ് മൈ ട്രിപ്പുമായി സഹകരിച്ച് ട്രാവല്‍ ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി. ഒരു പൊതുമേഖലാ ബാങ്ക് പുറത്തിറക്കുന്ന ആദ്യത്തെ കോബ്രാന്‍ഡഡ് ട്രാവല്‍ ഡെബിറ്റ് കാര്‍ഡാണിത്.
യാത്ര, ഹോട്ടല്‍ താമസം, ഒടിടി സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളുടെ കോംപ്ലിമെന്ററി വാര്‍ഷിക അംഗത്വം, ജനപ്രിയ ഇകൊമേഴ്സ് സൈറ്റുകളിലെ വൗച്ചറുകളും കിഴിവുകളും ഉള്‍പ്പെടെ ഗണ്യമായ സമ്പാദ്യവും കാര്‍ഡിന്റെ പ്രത്യേകതകളാണ്. പൊതുമേഖലാ ബാങ്ക് പുറത്തിക്കുന്ന ആദ്യത്തെ കോബ്രാന്‍ഡഡ് ട്രാവല്‍ ഡെബിറ്റ് കാര്‍ഡാണെന്നാണ് ബാങ്ക് ഒഫ് ബറോഡ അവകാശപ്പെടുന്നത്.
യാത്ര, ഹോട്ടല്‍ താമസം, ഒ.ടി.ടി. സ്ട്രീമിങ് പ്ലാറ്റ്ഫോമുകളുടെ കോംപ്ലിമെന്ററി വാര്‍ഷിക അംഗത്വം, ജനപ്രിയ ഇ-കൊമേഴ്സ് സൈറ്റുകളിലെ വൗച്ചറുകളും കിഴിവുകളും, എയര്‍പോര്‍ട്ട് ലോഞ്ച് ആക്സസ്, എയര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ കാര്‍ഡില്‍ ലഭിക്കും. വിമാന ടിക്കറ്റ് ബുക്കിങ്ങിന് 10 ശതമാനവും ഹോട്ടലുകള്‍ക്ക് 15 ശതമാനവും കിഴിവ് ലഭിക്കും.