കോഴിക്കോട്: കോഴിക്കോട് ഗവ.ജനറൽ ആശുപത്രിയ്ക്ക് ജലവിതരണ യൂണിറ്റ് കൈമാറി ബാങ്ക് ഓഫ് ബറോഡ. 117ാമത് സ്ഥാപകദിനത്തോടനുബന്ധിച്ച് സിഎസ്ആർ പ്രോഗ്രാമിൻ്റെ ഭാഗമായാണ് ആശുപത്രിയ്ക്ക് ബാങ്ക് ഓഫ് ബറോഡ ജലവിതരണ യൂണിറ്റ് കൈമാറിയത്. ബാങ്കിൻ്റെ കോഴിക്കോട് റീജിയണൽ മാനേജർ ബി.കണ്ണൻ ജലവിതരണ യൂണിറ്റ് ഗവ. ജനറൽ ആശുപത്രി മേധാവി ഡോ. ആശാ ദേവിക്ക് കൈമാറി. ബാങ്കിൻ്റെ വിവിധ ശാഖകളിൽ നിന്നൂള്ള മാനേജർമാർ, ആശുപത്രി ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.