കേരളത്തില്‍ വമ്പന്‍ നിക്ഷേപത്തിനൊരുങ്ങി ആസ്റ്റര്‍

2026-27 സാമ്പത്തിക വര്‍ഷത്തോടെ കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികളുടെ എണ്ണം എട്ടായി ഉയര്‍ത്താനാണ് നീക്കം.

author-image
anumol ps
Updated On
New Update
aster

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00





 

കൊച്ചി: മലയാളിയായ ഡോ. ആസാദ് മൂപ്പന്റെ നിയന്ത്രണത്തിലുള്ള ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ കേരളത്തില്‍ വമ്പന്‍ നിക്ഷേപത്തിന് ഒരുങ്ങുന്നു. 2026-27 സാമ്പത്തിക വര്‍ഷത്തോടെ കേരളത്തിലെ ആസ്റ്റര്‍ ആശുപത്രികളുടെ എണ്ണം എട്ടായി ഉയര്‍ത്താനാണ് നീക്കം. പുതിയ ആശുപത്രികള്‍ നിര്‍മിക്കുന്നതിലൂടെയും നിലവിലുള്ള വിപുലീകരിക്കുന്നതിലൂടെയും 2027 സാമ്പത്തിക വര്‍ഷത്തോടെ കേരളത്തില്‍ 1,093 കിടക്കള്‍ കൂടി പുതുതായി കൂട്ടിച്ചേര്‍ക്കാനാണ് ആസ്റ്റര്‍ പദ്ധതിയിടുന്നത്. നിലവില്‍ കേരളത്തില്‍ ആറ് ആശുപത്രികളിലായി 2,396 കിടക്കകളാണ് ആസ്റ്ററിനുള്ളത്.

കാസര്‍ഗോഡ് നിര്‍മാണത്തിലിരിക്കുന്ന 264 കിടക്കളോടു കൂടിയ ആസ്റ്റര്‍ മിംമ്സ് 2025-26 സാമ്പത്തിക വര്‍ഷത്തോടെ പൂര്‍ത്തികരിക്കും. തിരുവനന്തപുരത്ത് നിര്‍മാണം നടക്കുന്ന 454 കിടക്കകളോടു കൂടിയ ആസ്റ്റര്‍ ക്യാപിറ്റല്‍ 2027 ഓടെ പ്രവര്‍ത്തന സജ്ജമാകും.

ഇതു കൂടാതെ കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റി ടവര്‍ 4, ആസ്റ്റര്‍ മിംമ്സ് കണ്ണൂര്‍ എന്നിവയുടെ വിപുലീകരണവും ഇതോടൊപ്പം നടക്കുകയാണ്.  ഇവ പൂര്‍ത്തിയാകുന്നതോടെ 175 ബെഡുകളും കൂട്ടിച്ചേര്‍ക്കാനാകും. ഇങ്ങനെ മൊത്തം 1,093 ബെഡുകളാണ് ലക്ഷ്യമിടുന്നത്.മാര്‍ച്ചിലെ കണക്കനുസരിച്ച് 2,007 കോടി രൂപയാണ് ആസ്റ്ററിന്റെ വരുമാനം. നികുതിക്കും പലിശയ്ക്കും മറ്റും മുമ്പുള്ള ലാഭം  430 കോടി രൂപയുമാണ്.

 

aster mims