ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച പാദത്തില്‍ ആപ്പിളിന്റെ ഇന്ത്യയിലെ വരുമാനം 21.44 ബില്യന്‍ ഡോളറായി ഉയര്‍ന്നു.
7.8 ശതമാനമാണ് വളര്‍ച്ച. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. ആകെ വില്‍പനയില്‍ 4.8% വളര്‍ച്ചയും രേഖപ്പെടുത്തി. കാനഡ, മെക്‌സിക്കോ, ഫ്രാന്‍സ്, യുകെ, ജര്‍മനി, ഫിലിപ്പീന്‍സ്, തായ്ലന്‍ഡ്, ഇന്തൊനീഷ്യ തുടങ്ങി 12 രാജ്യങ്ങളില്‍ ആപ്പിളിനു റെക്കോര്‍ഡ് വളര്‍ച്ചയാണ്. അതേസമയം, ആപ്പിളിന്റെ ഐഫോണ്‍ വില്‍പനയില്‍ ഒരു ശതമാനം ഇടിവാണ് ഇന്ത്യയിലുണ്ടായത്. ലാപ്‌ടോപ് വില്‍പന 2.4% ഉയര്‍ന്നു.