തമിഴ്‌നാട്ടില്‍ പുതിയ പ്ലാന്റുമായി അമേരിക്കന്‍ കമ്പനി

ചെന്നൈക്കടുത്ത് ശ്രീപെരുമ്പത്തൂരിലാണ് പുതിയ പ്ലാന്റ്. കരാര്‍ നിര്‍മാതാക്കളായ ഫ്‌ലെക്‌സുമായി സഹകരിച്ചാണ് ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കമ്പനികളില്‍ ഒന്നായ സിസ്‌കോ പുതിയ പ്ലാന്റ് തുറന്നത്. 

author-image
Athira Kalarikkal
New Update
cisco

Representational Image

ചെന്നൈ : ഇന്ത്യയിലെ ആദ്യ നിര്‍മാണ കേന്ദ്രം ചെന്നൈയില്‍ ആരംഭിച്ച് അമേരിക്കന്‍ കമ്പനി. ലക്ഷ്യമിടുന്നത് 11,000 കോടി രൂപയുടെ വരുമാനം. ചെന്നൈക്കടുത്ത് ശ്രീപെരുമ്പത്തൂരിലാണ് പുതിയ പ്ലാന്റ്. കരാര്‍ നിര്‍മാതാക്കളായ ഫ്‌ലെക്‌സുമായി സഹകരിച്ചാണ് ലോകത്തിലെ തന്നെ ഏറ്റവും മൂല്യമേറിയ കമ്പനികളില്‍ ഒന്നായ സിസ്‌കോ പുതിയ പ്ലാന്റ് തുറന്നത്. 

അമേരിക്കന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ സിസ്‌കോ ചെന്നൈയില്‍ പുതിയ പ്ലാന്റ് തുറന്നു.
തമിഴ്നാട്ടില്‍ 12,000 തൊഴിലവസരങ്ങള്‍ സൃഷ്ടക്കുന്നതാണ് പദ്ധതി. 11,000 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിടുന്നത്. കയറ്റുമതിയിലും ആഭ്യന്തര ഉല്‍പ്പാദനത്തിലും പ്രതിവര്‍ഷം 130 കോടി ഡോളര്‍ ആണ് പുതിയ പ്ലാന്റിലൂടെ പ്രതീക്ഷിക്കുന്നത്.

സിസ്‌കോയുടെ ഇന്ത്യയിലെ ആദ്യ ഉല്‍പ്പാദന കേന്ദ്രമാണിത്.. ഇന്ത്യയില്‍ നിക്ഷേപം വര്‍ധിപ്പിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമാണിത്. നിര്‍മാണ കേന്ദ്രത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിലൂടെ10,883 കോടി രൂപ വരുമാനം നേടാനാണ് കമ്പനിയുടെ ലക്ഷ്യം.

Tamil Nadu Business News