ഫോബ്സിന്റെ പട്ടികയിൽ വീണ്ടും ഒന്നാമനായി മുകേഷ് അംബാനി

റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ സമ്പത്ത്  27.5 ബില്യൺ ഡോളർ വർദ്ധിച്ചു, അദ്ദേഹത്തിൻ്റെ മൊത്തം ആസ്തി 119.5 ബില്യൺ ഡോളറാണ്.

author-image
anumol ps
New Update
ambani

 

ന്യൂഡൽഹി: ഫോബ്‌സിന്റെ സമ്പന്ന പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്തെത്തി മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയുടെ സമ്പത്ത്  27.5 ബില്യൺ ഡോളർ വർദ്ധിച്ചു, അദ്ദേഹത്തിൻ്റെ മൊത്തം ആസ്തി 119.5 ബില്യൺ ഡോളറാണ്. അതേസമയം ലോകത്തിലെ ധനികരായ വ്യക്തികളിൽ പതിമൂന്നാം സ്ഥാനത്താണ് മുകേഷ് അംബാനി. 

അദാനി ഗ്രൂപ്പിൻ്റെ ചെയർമാൻ ഗൗതം അദാനിയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്.116 ബില്യൺ ഡോളറാണ് അദാനിയുടെ മൊത്തം ആസ്തി. ഒ.പി.ജിൻഡാൽ ഗ്രൂപ്പിൻ്റെ സാവിത്രി ജിൻഡാൽ ആദ്യമായി മൂന്നാം സ്ഥാനത്തേക്ക് ഉയർന്നു, 19.7 ബില്യൺ ഡോളർ വർധനയാണ് സാവിത്രി ജിൻഡാലിന്റെ ആസ്തിയിൽ ഉണ്ടായത്. അവരുടെ മൊത്തം ആസ്തി 43.7 ബില്യൺ ഡോളർ ആണ്. നാലാം സ്ഥാനത്ത്, ശിവ് നാടാർ ആണ്. അദ്ദേഹത്തിന്റെ ആസ്തി 40.2 ബില്യൺ ഡോളറാണ്. സൺ ഫാർമസ്യൂട്ടിക്കൽ ഇൻഡസ്ട്രീസിൻ്റെ സ്ഥാപകൻ ദിലീപ് ഷാങ്‌വി അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നു. 

mukesh ambani forbes