ന്യൂഡൽഹി: വിസ്താരയുമായുള്ള ലയനത്തിനു മുന്നോടിയായി എയർ ഇന്ത്യ ടിക്കറ്റ് ക്ലാസുകൾ (ഫെയർ ഫാമിലി) റീബ്രാൻഡ് ചെയ്തു.‘കംഫർട്ട്’, ‘കംഫർട്ട് പ്ലസ്’ എന്നീ ടിക്കറ്റ് കാറ്റഗറികൾ ‘വാല്യു’, ‘ക്ലാസിക്’ എന്നാക്കി മാറ്റി. ‘ഫ്ലെക്സ്’ കാറ്റഗറിക്ക് മാറ്റമില്ല. ബാഗേജ് അലവൻസിലും മാറ്റമില്ല. പുതിയ ടിക്കറ്റ് ക്ലാസുകൾ ഒക്ടോബർ 17 മുതൽ പ്രാബല്യത്തിലെത്തി. യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്നതിനാണ് ഫെയർ ഫാമിലികൾ അഥവാ ഉപവിഭാഗങ്ങൾ. ചെറിയ ‘അധിക ചാർജ്’ നൽകി കൂടുതൽ ലഗേജും കാൻസലേഷൻ സൗകര്യവും ഉറപ്പാക്കാമെന്നതാണ് മെച്ചം. നവംബർ 12ന് ഇരുകമ്പനികളും തമ്മിലുള്ള ലയനം പൂർത്തിയാകും.
ടിക്കറ്റ് ക്ലാസുകൾ റീബ്രാൻഡ് ചെയ്ത് എയർ ഇന്ത്യ
‘കംഫർട്ട്’, ‘കംഫർട്ട് പ്ലസ്’ എന്നീ ടിക്കറ്റ് കാറ്റഗറികൾ ‘വാല്യു’, ‘ക്ലാസിക്’ എന്നാക്കി മാറ്റി. ‘ഫ്ലെക്സ്’ കാറ്റഗറിക്ക് മാറ്റമില്ല.
New Update