സെന്‍സെക്‌സ് സൂചികയില്‍ ഇടംപിടിച്ച് അദാനി പോര്‍ട്ട്‌സ്

30 കമ്പനികളുള്ള സെന്‍സെക്‌സിലാണ് അദാനി കമ്പനിയും ഉള്‍പ്പെടുന്നത്. വിപ്രോയുടെ സ്ഥാനത്താണ് അദാനി പോര്‍ട്ട്‌സിനെ  ഉള്‍പ്പെടുത്തുന്നതെന്ന് സെന്‍സെക്സിനെ ട്രാക്ക് ചെയ്യുന്ന ഏഷ്യാ ഇന്‍ഡക്സ് അറിയിച്ചു.

author-image
anumol ps
New Update
gautam adani

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

 

ന്യൂഡല്‍ഹി: സെന്‍സെക്‌സ് സൂചികയില്‍ ഇടംപിടിച്ച് അദാനി പോര്‍ട്ട്‌സ്. ഇതാദ്യമായാണ് ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള ഒരു കമ്പനി സെന്‍സെക്‌സ് സൂചികയില്‍ ഇടംപിടിക്കുന്നത്. 30 കമ്പനികളുള്ള സെന്‍സെക്‌സിലാണ് അദാനി കമ്പനിയും ഉള്‍പ്പെടുന്നത്. വിപ്രോയുടെ സ്ഥാനത്താണ് അദാനി പോര്‍ട്ട്‌സിനെ  ഉള്‍പ്പെടുത്തുന്നതെന്ന് സെന്‍സെക്സിനെ ട്രാക്ക് ചെയ്യുന്ന ഏഷ്യാ ഇന്‍ഡക്സ് അറിയിച്ചു. ജൂണ്‍ 24 മുതല്‍ പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഓഹരി സൂചികയാണ് സെന്‍സെക്‌സ്. തിരഞ്ഞെടുത്ത മുപ്പത് ഓഹരികളുടെ വിപണി മൂല്യം അടിസ്ഥാനമാക്കിയാണ് സെന്‍സെക്‌സ് മൂല്യം കണക്കാക്കുന്നത്. വ്യാപാരസമയത്ത് ഓരോ 15 നിമിഷത്തിലും സെന്‍സെക്‌സ് മൂല്യം പുനര്‍നിര്‍ണ്ണയിക്കും. അദാനി പോര്‍ട്സ് ആന്‍ഡ് സെസിന്റെ വിപണി മൂല്യം 3.06 ലക്ഷം കോടി രൂപയും അദാനി എന്റര്‍പ്രൈസസിന്റെ മൂല്യം 3.86 ലക്ഷം കോടി രൂപയുമാണ്. 

 

adani ports