മുന്ദ്ര തുറമുഖത്ത് കപ്പൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ ഒരുങ്ങി അദാനി ​ഗ്രൂപ്പ്

ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ പ്രധാന രാജ്യങ്ങളിലെ കപ്പൽശാലകൾ 2028 വരെ പൂർണ്ണമായി ബുക്കുചെയ്‌തതിന് പിന്നാലെയായിരുന്നു കമ്പനിയുടെ പുതിയ നീക്കം. 

author-image
anumol ps
New Update
mudra port

mudra port

Listen to this article
0.75x 1x 1.5x
00:00 / 00:00



 

ന്യൂഡൽഹി: മുന്ദ്ര തുറമുഖത്ത് കപ്പൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ തയ്യാറെടുത്ത് അദാനി ​ഗ്രൂപ്പ്. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമാണ് അദാനി ​ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള മുന്ദ്ര പോർട്ട്. ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ പ്രധാന രാജ്യങ്ങളിലെ കപ്പൽശാലകൾ 2028 വരെ പൂർണ്ണമായി ബുക്കുചെയ്‌തതിന് പിന്നാലെയായിരുന്നു കമ്പനിയുടെ പുതിയ നീക്കം. 

ആ​ഗോള കപ്പൽ നിർമാണ റാങ്കിം​ഗിൽ 2030-ഓടെ ആദ്യ 10 സ്ഥാാനവും മാരിടൈം ഇന്ത്യ വിഷൻ 2030, മാരിടൈം അമൃത് കാൽ വിഷൻ 2047 എന്നീ സംരംഭങ്ങൾക്ക് കീഴിൽ  2047-ഓടെ മികച്ച അഞ്ച് സ്ഥാനവുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. 

കപ്പൽ നിർമാണത്തിൽ ഇന്ത്യ നിലവിൽ ലോകത്ത് 20 ാം സ്ഥാനത്താനുള്ളത്. രാജ്യത്തിന്റെ വിപണി വിഹിതം 0.05 ശതമാനമാണ്. രാജ്യത്തിൻ്റെ വിദേശ ചരക്കുകളുടെ 5 ശതമാനവും കൈകാര്യം ചെയ്യുന്നത് അതിൻ്റെ ഫ്ലാഗ് ചെയ്ത കപ്പലുകളാണ്.  മുന്ദ്ര തുറമുഖത്തിന് 45,000 കോടി രൂപയുടെ വിപുലീകരണ പദ്ധതിയ്ക്കായി പാരിസ്ഥിതിക അനുമതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി കപ്പൽ നിർമാണ രം​ഗത്തേക്ക് ചുവടുവയ്ക്കുന്നത്. 

 

Adani Group mudra port