​ഗൾഫിൽ നിന്ന് 16,800 കോടി രൂപ സമാഹരിക്കാൻ ഒരുങ്ങി ​ഗൗതം അദാനി

അബൂദബി ഇൻവെസ്റ്റ്മെന്റ് ​അതോറിട്ടി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിട്ടി എന്നീ കമ്പനികളിൽ നിന്നുമാകും അദാനിയുടെ കമ്പനി പണം സമാഹരിക്കുക. ധനസമാഹരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നതായാണ് വിവരം. 

author-image
anumol ps
New Update
goutham adani

 

മുംബൈ: ​ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള അദാനി എന്റർപ്രൈസസ് ​ഗൾഫ് മേഖലയിൽ നിന്ന് ധനസമാഹരണത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. 200 കോടി ഡോളർ (16,800 കോടി രൂപ) സമാഹരിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അബൂദബി ഇൻവെസ്റ്റ്മെന്റ് ​അതോറിട്ടി, ഖത്തർ ഇൻവെസ്റ്റ്മെന്റ് അതോറിട്ടി എന്നീ കമ്പനികളിൽ നിന്നുമാകും അദാനിയുടെ കമ്പനി പണം സമാഹരിക്കുക. ധനസമാഹരണവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുന്നതായാണ് വിവരം. 

മൂലധന നിക്ഷേപത്തിനും ചില കടബാധ്യതകൾ തീർക്കാനും ഈ പണം ഉപയോഗിക്കുകയാണ് ഉദ്ദേശം. സ്ഥാപന നിക്ഷേപകർക്കായി ഇതിനായുള്ള ഓഹരി വിൽപന ഈ മാസാവസാ​നത്തോടെ നടന്നേക്കുമെന്നും സൂചനയുണ്ട്. പറ്റിയ സ്ഥാപനങ്ങളെ കണ്ടെത്തി 16,600 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതി മെയ് 28ന് നടന്ന കമ്പനി ബോർഡ് യോഗം അംഗീകരിച്ചിരുന്നു. അദാനി എനർജി സൊല്യൂഷൻസ് കമ്പനി ജൂലൈ അവസാനം ഇത്തരത്തിൽ സ്ഥാപന നിക്ഷേപകർക്ക് ഓഹരി വിറ്റു. 100 കോടി ഡോളറാണ് ഇതുവഴി സമാഹരിച്ചത്. ഇന്ത്യയിലെ വിവിധ മ്യൂച്വൽ ഫണ്ട് കമ്പനികളും നോമുറ, ബ്ലാക് റോക്ക് പോലുള്ള വിദേശ സ്ഥാപനങ്ങളുമാണ് സഹകരിച്ചത്.

അദാനി എന്റർപ്രൈസസ് ചെറുകിട നിക്ഷേപകരിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് 800 കോടി രൂപ സമാഹരിച്ചത് കഴിഞ്ഞ മാസമാണ്. അതേസമയം, അദാനി എന്റർപ്രൈസസിന്റെ കടബാധ്യത കഴിഞ്ഞ സാമ്പത്തിക വർഷം 32,590 കോടിയിൽ നിന്ന് 43,718 കോടി രൂപയായി വളർന്നു. 5,000 കോടിയുടെ ഹ്രസ്വകാല വായ്പകൾക്ക് പുറമെയാണിത്. പുറത്തു നിന്നുള്ള വായ്പ 29,511 കോടി രൂപയായും ഉയർന്നു. 

Adani Enterprises