ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷം ആദ്യ പകുതിയിൽ രാജ്യത്തെ ഇരുചക്ര വാഹന വിൽപന 10 ദശലക്ഷം പിന്നിട്ടു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ മൊത്തം 1,01,64,980 ഇരുചക്ര വാഹനങ്ങളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. മോട്ടോർസൈക്കിളുകൾ, സ്‍കൂട്ടറുകൾ, മോപ്പഡുകൾ എന്നിവയുടെ മൊത്തവിൽപ്പന ഈ കാലയളവിൽ 16 ശതമാനം വർധിച്ചു. ആറ് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും ഇരുചക്ര വാഹന വിൽപ്പന 10 ദശലക്ഷം കടക്കുന്നത്.
2019 സാമ്പത്തിക വർഷത്തിൻറെ ആദ്യ പകുതിയിലായിരുന്നു ഇതിനുമുമ്പ് 10 ദശലക്ഷം യൂണിറ്റ് വിൽപ്പന കടന്നത്. 2019 സാമ്പത്തിക വർഷത്തിലെ 1,15,68,498 യൂണിറ്റിലാണ് അവസാനമായി ഇത്രയും വലിയ സംഖ്യ കൈവരിച്ചത്. ആ സാമ്പത്തിക വർഷത്തിലെ മൊത്തവ്യാപാരം 21 ദശലക്ഷം യൂണിറ്റായിരുന്നു.
മോട്ടോർ സൈക്കിളുകൾ 16.31%, സ്‍കൂട്ടറുകൾ 22%, മോപ്പഡുകൾ 16.55 ശതമാനം എന്നിങ്ങനെയാണ് വിൽപ്പനയിൽ വർധിച്ചത്.