റോണിൻ ഫെസ്റ്റീവ് എഡിഷനുമായി ടിവിഎസ്; വില ഇങ്ങനെ

ഓൾ-എൽഇഡി ലൈറ്റിംഗ് സിസ്റ്റം, ക്രമീകരിക്കാവുന്ന ലിവറുകൾ, യുഎസ്ബി ചാർജർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള സിംഗിൾ പോഡ് എൽസിഡി എന്നിവയാണ് ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.

author-image
Greeshma Rakesh
New Update
tvs Motor company launches festive edition of tvs ronin

tvs Motor company launches festive edition of tvs ronin

Listen to this article
0.75x 1x 1.5x
00:00 / 00:00

റോണിൻ കമ്മ്യൂട്ട‍ർ ബൈക്കിൻ്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി  ടിവിഎസ് മോട്ടോർ കമ്പനി. ടിവിഎസ് റോണിൻ ഫെസ്റ്റീവ് എഡിഷൻ എന്ന് വിളിക്കപ്പെടുന്ന ഈ മോഡലിന്റെ നിറം മിഡ്‌നൈറ്റ് ബ്ലൂവാണ്.ടോപ്പ് എൻഡ് വേരിയൻ്റിനെ അടിസ്ഥാനമാക്കിയുള്ള ഈ പ്രത്യേക പതിപ്പിന് 1.72 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. രാജ്യവ്യാപകമായി കമ്പനി ഈ ബൈക്കിനുള്ള ബുക്കിംഗ് വിൻഡോകൾ തുറന്നിട്ടുണ്ട്.

സ്റ്റാൻഡേർഡ് പതിപ്പിൽ നിന്ന് വ്യത്യസ്തമായി, ടിവിഎസ് റോണിൻ ഫെസ്‌റ്റീവ് എഡിഷനിൽ എൽഇഡി ഹെഡ്‌ലൈറ്റിന് മുകളിൽ സ്ഥാപിച്ചിരിക്കുന്ന ബ്ലാക്ക്ഡ്-ഔട്ട് ഫ്ലൈസ്‌ക്രീൻ ഉണ്ട്. ഓൾ-എൽഇഡി ലൈറ്റിംഗ് സിസ്റ്റം, ക്രമീകരിക്കാവുന്ന ലിവറുകൾ, യുഎസ്ബി ചാർജർ, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള സിംഗിൾ പോഡ് എൽസിഡി എന്നിവയാണ് ബൈക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.

പുതിയ സ്‌പെഷ്യൽ എഡിഷൻ റോണിന് കരുത്ത് പകരുന്നത് 225.9 സിസി, സിംഗിൾ സിലിണ്ടർ, എയർ/ഓയിൽ-കൂൾഡ് എഞ്ചിനാണ്. അസിസ്റ്റും സ്ലിപ്പ‍ർ ക്ലച്ചും ഉള്ള അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. മോട്ടോർ 20.1 bhp കരുത്തും 19.93 Nm ടോ‍ക്കും നൽകുന്നു. ഇതിൻ്റെ സസ്പെൻഷൻ സജ്ജീകരണത്തിൽ ഒരു യുഎസ്‍ഡി ഫോർക്കും 7-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന മോണോഷോക്ക് യൂണിറ്റും അടങ്ങിയിരിക്കുന്നു. ഫോർക്കുകൾ സ്വർണ്ണ നിറത്തിലാണ് ഡിസൈൻ ചെയ്‍തിരിക്കുന്നത്.

 അർബൻ, റെയിൻ എന്നീ രണ്ട് മോഡുകൾ വാഗ്ദാനം ചെയ്യുന്ന ഡ്യുവൽ-ചാനൽ എബിഎസ് സംവിധാനവും പ്രത്യേക പതിപ്പിൽ ലഭ്യമാണ്. അടുത്തിടെ ടിവിഎസ് റോണിൻ്റെ എസ്എസ് ബേസ് വേരിയൻ്റിൻ്റെ വിലയിൽ 15,000 രൂപ കുറച്ചിരുന്നു. വില കുറച്ചതിന് ശേഷം, എൻട്രി ലെവൽ വേരിയൻ്റിന് 1.35 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. DS, TD, TD സ്പെഷ്യൽ എഡിഷൻ വേരിയൻ്റുകളുടെ വിലയിൽ മാറ്റമില്ല.

84,469 രൂപ എക്സ്-ഷോറൂം വിലയുള്ള ഒരു പുതിയ ഡ്രം വേരിയൻ്റ് അവതരിപ്പിച്ചതോടെ ടിവിഎസ് റൈഡർ 125 കൂടുതൽ താങ്ങാനാവുന്ന മോഡലാണ്. സ്ട്രൈക്കിംഗ് റെഡ്, വിക്കഡ് ബ്ലാക്ക് എന്നിങ്ങനെ രണ്ട് പെയിൻ്റ് സ്കീമുകളിൽ ഇത് വാഗ്ദാനം ചെയ്യുന്നു. മറ്റ് വേരിയൻ്റുകളിൽ ലഭ്യമായ 240 എംഎം ഡിസ്‌ക് ബ്രേക്കിന് പകരം 130 എംഎം ഡ്രം ബ്രേക്കാണ് പുതിയ വേരിയൻ്റിൻ്റെ സവിശേഷത. പരമാവധി 11.4ബിഎച്ച്പി കരുത്തും 11.2എൻഎം ടോർക്കും നൽകുന്ന 124.8സിസി, സിംഗിൾ സിലിണ്ടർ എൻജിനാണ് റൈഡറിന് കരുത്തേകുന്നത്. എൽഇഡി ഹെഡ്‌ലൈറ്റ്, മൾട്ടിപ്പിൾ റൈഡ് മോഡുകൾ, എൽസിഡി ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ എന്നിവയോടുകൂടിയാണ് ഈ കമ്മ്യൂട്ടർ ബൈക്ക് വരുന്നത്.

 

automobile TVS Motor Company bike TVS RONIN