ന്യൂഡൽഹി: വാഹന വിൽപനയിൽ റെക്കോർഡിട്ട് ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ട. 2023-24 ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനി 48 ശതമാനം വളർച്ച രേഖപ്പെടുത്തി. വാഹനത്തിന്റെ മൊത്ത വിൽപന 2.65 ലക്ഷം യൂണിറ്റിലെത്തി. കഴിഞ്ഞ സാമ്പത്തിക വർഷം ഇത് 1.77 ലക്ഷം യൂണിറ്റായിരുന്നു. മാർച്ചിൽ കമ്പനി 21,783 യൂണിറ്റ് വിൽപന നടത്തി. 25 ശതമാനം വളർച്ചയോടെ കമ്പനി 27,180 യൂണിറ്റ് മൊത്ത വിൽപന നടത്തി. ഗ്ലാൻസ, റൂമിയോൺ മുതൽ ഇന്നോവ ഹൈക്രോസ്, ഹിലക്സ്, ഫോർച്യൂണർ വരെയുള്ള മോഡലുകളാണ് കമ്പനി ഇന്ത്യയിൽ വിൽക്കുന്നത്.
അതേസമയം ടൊയോട്ട കഴിഞ്ഞ ദിവസം വില വർദ്ധനവ് പ്രഖ്യാപിച്ചിരുന്നു. പുതുക്കിയ വില ഏപ്രിൽ ഒന്നുമുതൽ എല്ലാ മോഡലുകൾക്കും ലഭ്യമായി തുടങ്ങും. ഇൻപുട്ട് ചെലവുകളും പ്രവർത്തന ചെലവുകളും വർധിച്ചതാണ് വില വർധിപ്പിക്കുന്നതിന് പിന്നിലെ കാരണമെന്ന് കമ്പനി അറിയിച്ചു. തിരഞ്ഞെടുത്ത മോഡലുകൾക്ക് ഏകദേശം ഒരു ശതമാനത്തോളം വില വർധിക്കാൻ സാധ്യതയുണ്ട്.