ചെറു എസ്‌യുവിയുമായി ടൊയോട്ട; നിര്‍മാണം നവംബറില്‍

പുതിയ വാഹനത്തിന്റെ നിര്‍മാണം നവംബറില്‍ ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ആദ്യഘട്ടത്തില്‍ എസ്‌യുവി തായ്ലന്‍ഡിലാകും വില്‍പ്പനയ്ക്ക് എത്തുക എന്നും റിപ്പോര്‍ട്ടുണ്ട്. 

author-image
anumol ps
New Update
toyota

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: ഫോര്‍ച്യൂണറിനെക്കാള്‍ വലുപ്പം കുറഞ്ഞ എസ്‌യുവി അവതരിപ്പിക്കാന്‍ ഒരുങ്ങി ടൊയോട്ട. പുതിയ വാഹനത്തിന്റെ നിര്‍മാണം നവംബറില്‍ ആരംഭിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ആദ്യഘട്ടത്തില്‍ എസ്‌യുവി തായ്ലന്‍ഡിലാകും വില്‍പ്പനയ്ക്ക് എത്തുക എന്നും റിപ്പോര്‍ട്ടുണ്ട്. 
ടൊയോട്ടയുടെ മുന്‍കാല മോഡല്‍ എഫ്‌ജെ ക്രൂസറിന്റെ പേര് ഉപയോഗിച്ചായിരിക്കും പുതിയ വാഹനം എത്തുക. 

ലാഡര്‍ ഫ്രെയിം ഷാസിയില്‍ നിര്‍മിക്കുന്ന വാഹനം ഫോര്‍ച്യൂണറിന്റെ ചെറു രൂപമായിരിക്കും എന്നാണ് കരുതുന്നത്. ഐഎംവി 0 എന്ന പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ വാഹനം എത്തുക. ക്രിസ്റ്റയ്ക്കും ഫോര്‍ച്യൂണറിനും സമാനമായ 2750 എംഎം വീല്‍ബെയ്‌സ് പുതിയ എസ്‌യുവിക്കുണ്ടാകും. 4.5 മീറ്ററില്‍ താഴെയായിരിക്കും വാഹനത്തിന്റെ നീളം. 2.4 ലീറ്റര്‍, 2.8 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളും 2.7 ലീറ്റര്‍ പെട്രോള്‍ എന്‍ജിനും വാഹനത്തിനുണ്ടാകും. 

toyota