കൊച്ചി: വാഹന വിപണി കീഴടക്കാൻ ടൊയോട്ടയുടെ അർബൻ ക്രൂയിസർ എത്തി. ടൊയോട്ട-സുസുക്കി സഹകരണത്തിൽ എത്തുന്ന അഞ്ചാമത്തെ വാഹനമാണ് ഇത്. 7.73 ലക്ഷം രൂപ മുതലാണ് ക്രൂയിസറിന്റെ വില ആരംഭിക്കുന്നത്. 9 ഇഞ്ച് ടച്ച് സ്‌ക്രീൻ, 360 ഡിഗ്രി ക്യാമറ, ആറ് എയർ ബാഗ് തുടങ്ങിയവ വാഹനത്തിനുണ്ട്. ഒരു ലിറ്റർ, 1.2 ലിറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിനുള്ളത്. സി.എൻ.ജി. മോഡലും ലഭ്യമാക്കിയിട്ടുണ്ട്.