ന്യൂഡല്‍ഹി: വൈദ്യുത വാഹനങ്ങള്‍ക്ക് വലിയ തോതില്‍ വില വെട്ടിക്കുറച്ച് ടെസ്ല. ഇലോണ്‍ മസ്‌കിന്റെ ഇന്ത്യയിലെ സന്ദര്‍ശനം മാറ്റിവച്ചതിന് പിന്നാലെയായിരുന്നു ടെസ്ല വൈദ്യുത വാഹനങ്ങള്‍ക്ക് വില കുറച്ചത്. അമേരിക്ക, ചൈന വാഹന വിപണിയിലാണ് ടെസ്ല അഞ്ച് മോഡലുകള്‍ക്ക് വില കുറച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ വാഹന വില്‍പനയില്‍ വലിയ തോതില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഇതാണ് ടെസ്ല വൈദ്യുത വാഹനങ്ങള്‍ക്ക് വില കുറയ്ക്കാന്‍ കാരണമായത്.
മോഡല്‍ വൈ, മോഡല്‍ എക്സ്, മോഡല്‍ വി എന്നിവയ്ക്ക് 2,000 ഡോളര്‍ (1,60,000 രൂപ) വരെ വിലക്കുറച്ചിട്ടുണ്ട്. അതേസമയം വിലയില്‍ കുറവു വരുത്തിയതിനൊപ്പം വലിയ ഓഫറുകളും ഉപയോക്താക്കള്‍ക്കായി കമ്പനി പ്രഖ്യാപിച്ചു. വില്‍പന കുറഞ്ഞതിനെ തുടര്‍ന്ന് ടെസ്ല ഓഹരികള്‍ ഇടിഞ്ഞിരുന്നു. നാലു വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് കമ്പനിക്ക് കഴിഞ്ഞ പാദത്തില്‍ വില്‍പനയില്‍ ഇടിവു നേരിട്ടത്.