മുംബൈ: കാർ നിർമാതാക്കളായ ടാറ്റാ മോട്ടോഴ്സ് പഞ്ചിന്റെ പ്രത്യേക പരിമിതകാല കാമോ പതിപ്പ് അവതരിപ്പിച്ചു. വൈറ്റ് റൂഫ്, ആർ16 ചാർക്കോൾ ഗ്രേ അലോയ് വീലുകൾ, സി.എ.എം.ഒ. തീം പാറ്റേണിനെ അവതരിപ്പിക്കുന്ന പ്രീമിയം അപ്ഹോൾസറി എന്നിവയ്ക്കൊപ്പം പുതിയ സീവീഡ് ഗ്രീൻ നിറത്തിലാണ് വാഹനം എത്തുന്നത്.
വയർലെസ് ആൻഡ്രോയ്‌ഡ് ഓട്ടോയും ആപ്പിൾ കാർപ്ലേയും ഉള്ള 10.25 ഇഞ്ച് ഇൻഫോടെയ്ൻമെന്റെ് സിസ്റ്റം, സി-ടൈപ്പ് യു.എസ്.ബി. ചാർജർ, ആംറെസ്റ്റോടുകൂടിയ ഗ്രാൻഡ് കൺസോൾ എന്നിങ്ങനെയുള്ള സവിശേഷതകളുമുണ്ട്. 8.45 ലക്ഷം രൂപയാണ് ഡൽഹി എക്സ് ഷോറൂം വില.