ജര്‍മന്‍ ആഡംബര സ്‌പോര്‍ട്‌സ് കാര്‍ നിര്‍മാതാക്കളായ പോര്‍ഷെ 911 നിരയിലേക്ക് പുതിയ മോഡല്‍ അവതരിപ്പിച്ചു. 'പോര്‍ഷെ 911 കരേര ടി'-യാണ് നിരക്കിലേക്കിറങ്ങാന്‍ പോകുന്ന പുതിയ മോഡല്‍. 911 കരേര, 911 കരേര ജി.ടി.എസ്. മോഡലുകളിലേക്കാണ് പുതിയ വാഹനം എത്തുന്നത്. എന്നാല്‍, 911 കരേരയെക്കാള്‍ ഭാരം കുറഞ്ഞതാണ് പുതിയ മോഡല്‍.
389 ബി.എച്ച്.പി. കരുത്തും 450 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന മൂന്ന് ലിറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡാണ് കരേര ടി-യുടെ കരുത്ത്. 100 കിലോ മീറ്റര്‍ വേഗം കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മതി. പുതിയ അലോയ് വീലുകള്‍, ഹെഡ് ലാമ്പുകള്‍, പുനര്‍രൂപകല്പന ചെയ്ത ടെയില്‍ലാമ്പുകള്‍, പുതുക്കിയ ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍ തുടങ്ങിയവ പ്രത്യേകതകളാണ്. ഒരു കോടി രൂപയ്ക്കു മുകളിലായിരിക്കും ഇതിന്റെ വില.