മുംബൈ: വാഹനങ്ങള്‍ വാടകയ്ക്ക് സഞ്ചരിക്കാന്‍ ലഭ്യമാക്കുന്ന ആപ്പ് ആയ ഓല ഗൂഗിള്‍ മാപ്പിന് പകരമായി സ്വന്തമായി വികസിപ്പിച്ച ഓല മാപ്പിലേക്ക് പൂര്‍ണ്ണമായും മാറുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ സി.ഇ.ഒ ഭവിഷ് അഗര്‍വാളാണ് ഇക്കാര്യം അറിയിച്ചത്. ഗൂഗിള്‍ മാപ്പ് ഓല സേവനങ്ങളില്‍ വിനിയോഗിക്കുന്നതിന് കമ്പനി പ്രതിവര്‍ഷം 100 കോടി രൂപയാണ് ചെലവഴിച്ചിരുന്നത്.
എന്നാല്‍ തങ്ങള്‍ സ്വന്തമായി വികസിപ്പിച്ച ഓല മാപ്പിലേക്ക് നീങ്ങിക്കൊണ്ട് ഈ ചെലവ് പൂര്‍ണ്ണമായി ഒഴിവാക്കാന്‍ സാധിച്ചതായും അഗര്‍വാള്‍ പറഞ്ഞു. ഓല ആപ്പ് പരിശോധിച്ച് ഈ സേവനം ഉപയോഗപ്പെടുത്തുന്നതിനായി ആവശ്യമെങ്കില്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ് എന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.