മുംബൈ: ഒല ഇലക്ട്രിക് മൊബിലിറ്റിയുടെ ഇലക്ട്രിക് ബൈക്കുകള്‍ അടുത്ത വര്‍ഷം ആദ്യത്തോടെ വിപണിയില്‍ അവതരിപ്പിക്കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഭാവിഷ് അഗര്‍വാള്‍. ഇരുചക്രവാഹനവിപണിയില്‍ മൂന്നില്‍ രണ്ടുഭാഗവും ബൈക്കുകളാണ്. അതുകൊണ്ടുതന്നെ ഇലക്ട്രിക് ബൈക്കുകള്‍ വരുന്നത് വിപണിയില്‍ വലിയ ചലനങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇരുചക്രവാഹന വിപണിയുടെ 15 ശതമാനം വൈദ്യുതസ്‌കൂട്ടറുകള്‍ കൈയടക്കിക്കഴിഞ്ഞു. കഴിഞ്ഞ സാമ്പത്തികവര്‍ഷം 35 ശതമാനം വിപണി വിഹിതമാണ് കമ്പനിയുടേത്. 3.29 ലക്ഷം വാഹനങ്ങള്‍ വിറ്റഴിച്ചു. 2024 ജനുവരി-മാര്‍ച്ച് കാലയളവിലിത് 39 ശതമാനത്തിലെത്തി. മൂന്നുവര്‍ഷം കൊണ്ടാണ് കമ്പനി ഈനേട്ടം കൈവരിച്ചത്. വൈദ്യുത കാര്‍നിര്‍മാണത്തിലേക്കു കടക്കുമെന്ന ഊഹാപോഹങ്ങളും അദ്ദേഹം തള്ളി. നിലവില്‍ ഇരുചക്രവാഹന വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു മുന്നോട്ടുപോകും.