മഹീന്ദ്രയുടെ പുതിയ എസ് യു വി ഉടന്‍ വിപണിയിലേക്ക്

3എക്‌സ്.ഒ. എന്ന് പേരിട്ടിരിക്കുന്ന വാഹനം ആഗോള തലത്തില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

author-image
anumol ps
New Update
xuv

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ന്യൂഡല്‍ഹി: ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ പുതിയ എസ്.യു.വി. ഉടന്‍ വിപണിയില്‍ എത്തിച്ചേരും. 3എക്‌സ്.ഒ. എന്ന് പേരിട്ടിരിക്കുന്ന വാഹനം ആഗോള തലത്തില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യകളാണ് മഹീന്ദ്ര 3 എക്‌സ്.ഒ.യില്‍ ഉണ്ടാവുക.

മൂന്ന് ഡ്രൈവ് മോഡുകള്‍ വാഗ്ദാനം ചെയ്യുന്ന മോഡലില്‍ 60 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 4.5 സെക്കന്‍ഡ് മതിയെന്നാണ് സൂചന. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള കമ്പനിയുടെ നിര്‍മാണ കേന്ദ്രത്തിലാണ് വാഹനത്തിന്റെ നിര്‍മാണം.

10.25 ഇഞ്ച് ഡ്രൈവര്‍ ഡിസ്പ്ലേ, എക്‌സ്, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ് തുടങ്ങിയവ സവിശേഷതകളാണ്. ലൈറ്റുകളുടെ സജ്ജീകരണം പൂര്‍ണമായും പരിഷ്‌കരിച്ചിട്ടുണ്ട്. ആറ് എയര്‍ബാഗുകള്‍, 360 ഡിഗ്രി സറൗണ്ട് ക്യാമറയടക്കം വാഹനത്തില്‍ പ്രതീക്ഷിക്കാം.

mahindra and mahindra xuv