പുതിയ ജാവ 42 ബോബര്‍ റെഡ് ഷീന്‍ പുറത്തിറക്കി

ജാവ 42 ബോബറിന്റെ വിജയത്തെത്തുടര്‍ന്നാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് അതിന്റെ ബോബര്‍ സെഗ്മെന്റ് നിര വിപുലീകരിക്കുന്നത്.

author-image
anumol ps
New Update
jawa

jawa 42 bobber red sheen

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ഏറ്റവും പുതിയ ജാവ 42 ബോബര്‍ റെഡ് ഷീന്‍ പുറത്തിറക്കി. മുംബൈയില്‍  നടന്ന ഓള്‍ യു കാന്‍ സ്ട്രീറ്റ് ഫെസ്റ്റിവലിലായിരുന്നു പുതിയ മോഡല്‍ അവതരിപ്പിച്ചത്. മോഡലിന് 2,29,500 രൂപയാണ് ഡല്‍ഹി എക്‌സ്-ഷോറൂം വില. ജനപ്രിയ ബ്ലാക്ക് മിറര്‍ പതിപ്പിന് അനുസൃതമായാണ് റെഡ് ഷീന്‍  എത്തുന്നത്.

ജാവ 42 ബോബറിന്റെ വിജയത്തെത്തുടര്‍ന്നാണ് ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് അതിന്റെ ബോബര്‍ സെഗ്മെന്റ് നിര വിപുലീകരിക്കുന്നത്. ടാങ്കിലും ഡയമണ്ട് കട്ട് അലോയ് വീലുകളിലും ക്രോം ഫിനിഷിങ്, 29.9 പിഎസും 30 എന്എം ടോര്‍ക്കും നല്‍കുന്ന ശക്തമായ 334 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിന്‍ , ആറ് സ്പീഡ് ഗിയര്‍ ബോക്‌സ്, അസിസ്റ്റ് ആന്‍ഡ് സ്ലിപ്പ് ക്ലച്ച്, സെവന്‍-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റബിള്‍ റിയര്‍ മോണോ-ഷോക്ക്, ടു-സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ സീറ്റ്, യുഎസ്ബി ചാര്‍ജിങ് പോര്‍ട്ട്, ഡിജിറ്റല്‍ കണ്‍സോള്‍, ഫുള്‍ എല്‍ഇഡി  ലൈറ്റിങ് എന്നിവയാണ് 42 ബോബര്‍ റെഡ് ഷീനിന്റെ  പ്രത്യേകതകള്‍.

 

jawa 42 bobber red sheen