കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ അറ്റാദായം 3,878 കോടി രൂപയിലെത്തി. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസങ്ങളിലെ കമ്പനിയുടെ അറ്റാദായമാണിത്. 48 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കമ്പനിയുടെ വരുമാനം 38,235 കോടി രൂപയിലെത്തി. കമ്പനി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വാഹനങ്ങളുടെ കയറ്റുമതിയിലും വില്‍പനയിലും അറ്റാദായത്തിലും റെക്കോര്‍ഡ് നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് മാരുതി സുസുക്കി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഈ കാലയളവില്‍ കമ്പനി 20 ലക്ഷം വാഹനങ്ങളാണ് വിറ്റഴിച്ചത്. മാരുതിയുടെ കയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ മൂന്ന് ലക്ഷം വാഹനങ്ങളുടെ കയറ്റുമതി കൈവരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ മാരുതി സുസുക്കി വിവിധ മോഡലുകളുടെ വില മൂന്ന് പ്രാവശ്യം വര്‍ദ്ധിപ്പിച്ചിരുന്നു. ഇതാണ് കമ്പനിയുടെ ലാഭം ഗണ്യമായി കൂടാന്‍ സഹായിച്ചത്. ഓഹരിയൊന്നിന് നിക്ഷേപകര്‍ക്ക് 125 രൂപ ലാഭവിഹിതവും മാരുതി പ്രഖ്യാപിച്ചു.