മാരുതിയുടെ മനേസർ ഫാക്ടറിയിൽ മൊത്തം ഉത്പാദനം ഒരുകോടി പിന്നിട്ടു

ഇന്ത്യയിൽ വർഷം 23.5 ലക്ഷം കാറുകൾ പുറത്തിറക്കാനുള്ള ശേഷിയാണ് കമ്പനിക്കുള്ളത്. രാജ്യത്തിതുവരെ 3.11 കോടി വാഹനങ്ങൾ ഉത്പാദിപ്പിച്ചിട്ടുണ്ട്.

author-image
anumol ps
New Update
manesar plant

മുംബൈ: മാരുതി സുസുക്കിയുടെ ഹരിയാനയിലുള്ള മനേസർ ഫാക്ടറിയിൽ മൊത്തംഉത്പാദനം ഒരുകോടി പിന്നിട്ടു. ഇതോടെ സുസുക്കിയുടെ ആഗോളതലത്തിലുള്ള ഫാക്ടറികളിൽ ഏറ്റവുംവേഗത്തിൽ ഉത്പാദനം ഒരുകോടിപിന്നിട്ട യൂണിറ്റായി മനേസർ മാറി. 2006 -ൽ പ്രവർത്തനംതുടങ്ങിയ മനേസർ ഫാക്ടറി 18 വർഷം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്.

600 ഏക്കറിലായുള്ള ഫാക്ടറിയിൽ ബ്രെസ, എർട്ടിഗ, എക്സ് എൽ 6, സിയാസ്, ഡിസയർ, വാഗൺ ആർ, എസ് പ്രസോ, സെലേറിയോ എന്നീ വാഹനങ്ങൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഇന്ത്യയിൽ വർഷം 23.5 ലക്ഷം കാറുകൾ പുറത്തിറക്കാനുള്ള ശേഷിയാണ് കമ്പനിക്കുള്ളത്. രാജ്യത്തിതുവരെ 3.11 കോടി വാഹനങ്ങൾ ഉത്പാദിപ്പിച്ചിട്ടുണ്ട്.

ഇവിടെ നിന്നുള്ള വാഹനങ്ങള്‍ ആഭ്യന്തരമായി വില്‍ക്കുകയും ലാറ്റിന്‍ അമേരിക്ക, പശ്ചിമേഷ്യ, ആഫ്രിക്ക, ഇന്ത്യയുടെ അയല്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.

മാരുതിക്ക് ഗുജറാത്തിലെ ഹന്‍സല്‍പുരിലും ഒരു നിര്‍മാണ ഫാക്ടറിയുണ്ട്. ഹരിയാനയില്‍ തന്നെ ഖര്‍ഖോദയില്‍ മറ്റൊരു ഫാക്ടറിയും 2025 ഓടെ പ്രവര്‍ത്തനം ആരംഭിക്കും. വരാനിരിക്കുന്ന ഇലക്ട്രോണിക് വാഹനങ്ങളുടെ നിര്‍മാണം മാരുതി ഗുജറാത്തിലെ പ്ലാന്റിലായിരിക്കും നടത്തുക.

maruthi suzuki manesar plant