കൊച്ചി: കാര്‍ വില വീണ്ടും വര്‍ധിപ്പിച്ച് മാരുതി സുസുക്കി. ഉല്‍പാദന ചെലവിലെ വര്‍ധന മറികടക്കുന്നതിനാണ് കമ്പനി വീണ്ടും വില ഉയര്‍ത്തിയത്. തിരഞ്ഞെടുത്ത ബ്രാന്‍ഡുകളുടെ വില മാത്രമാണ് ആദ്യ ഘട്ടത്തില്‍ ഉയര്‍ത്തുക എന്ന് കമ്പനി അറിയിച്ചു.
സ്വിഫ്റ്റിന്റെ വിലയില്‍ 25,000 രൂപ വര്‍ധിപ്പിച്ചു. ഗ്രാന്‍ഡ് വിറ്റാരയുടെ സിഗ്മ വേരിയന്റിന്റെ വില 19,000 രൂപ ഉയര്‍ത്തി. ഇതോടെ വിവിധ റേഞ്ചിലുള്ള സ്വിഫ്റ്റ് കാറുകളുടെ ഡല്‍ഹി എക്‌സ്‌ഷോറൂം വില 5.99 ലക്ഷം രൂപ മുതല്‍ 8.89 ലക്ഷം രൂപ വരെയായി. ഗ്രാന്‍ഡ് വിറ്റാര സിഗ്മയുടെ വില 10.8 ലക്ഷം രൂപയായും ഉയര്‍ന്നു.