അഞ്ച് ഡോര്‍ ഥാറിന്റെ ബുക്കിംഗ് ആരംഭിച്ച് മഹീന്ദ്ര

വാഹനം ഓഗസ്റ്റ് 15 ന് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഥാ അര്‍മ്മദ എന്ന പേരിലായിരിക്കും ഈ പുത്തന്‍ ഥാര്‍ എത്തുക എന്നും സൂചനയുണ്ട്.

author-image
anumol ps
Updated On
New Update
mahindra

mahindra

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 


മുംബൈ: മഹീന്ദ്ര പുതിയ ഓഫ്റോഡ് എസ്യുവി അഞ്ച് ഡോര്‍ ഥാറിന്റെ ബുക്കിംഗുകള്‍ ആരംഭിച്ചു. വാഹനം ഓഗസ്റ്റ് 15 ന് വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.  ഥാ അര്‍മ്മദ എന്ന പേരിലായിരിക്കും ഈ പുത്തന്‍ ഥാര്‍ എത്തുക എന്നും സൂചനയുണ്ട്. കമ്പനിയുടെ ചില ഔദ്യോഗിക ഡീലര്‍ഷിപ്പുകളില്‍ പ്രീ ബുക്കിംഗുകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഇതിനായി ഡീലര്‍ഷിപ്പ് 25,000 മുതല്‍ 50,000 രൂപ വരെ ടോക്കണ്‍ തുകയായി സ്വീകരിക്കുന്നതായി ചില ഡീലര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പുതിയ ഥാറില്‍ ഒന്നിലധികം എഞ്ചിന്‍ ഓപ്ഷനുകള്‍ ലഭ്യമാകും. ഇതില്‍ 1.5 ലിറ്റര്‍ ഡീസല്‍ ഓപ്ഷനും ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ച് ഡോര്‍ ഥാറിന്റെ ഡിസൈന്‍ നിലവിലുള്ള മൂന്ന് ഡോര്‍ ഥാറിന് സമാനമായിരിക്കും. എന്നാല്‍ അതിന്റെ ബോഡി പാനലുകള്‍ പൂര്‍ണ്ണമായും പുതിയതായിരിക്കും. ഉയരമുള്ള പില്ലറുകള്‍, ലംബമായ സ്ലേറ്റഡ് ഫ്രണ്ട് ഗ്രില്‍, വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റുകള്‍, ഫ്‌ലേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍, നിവര്‍ന്നുനില്‍ക്കുന്ന ടെയില്‍ഗേറ്റ് ഘടിപ്പിച്ച സ്‌പെയര്‍ വീല്‍, മസ്‌കുലര്‍ ബമ്പര്‍ സെക്ഷന്‍, ചതുരാകൃതിയിലുള്ള ടെയില്‍ ലാമ്പുകള്‍ എന്നിവയുള്ള ബോക്സി ആകൃതി ഇതിന് ലഭിക്കും. സ്ഥിരത വര്‍ദ്ധിപ്പിക്കുന്നതിനായി അതിന്റെ ട്രാക്കും വിപുലീകരിക്കും.

 

mahindra