ജാവ യെസ്ഡി പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു

1,72,942 രൂപയാണ് പുതിയ മോഡലിന്റെ പ്രാരംഭ വില. പുതിയ അപ്‌ഗ്രേഡുകളോടെയാണ് 2024 ജാവ 42 എത്തുന്നത്.

author-image
anumol ps
New Update
jawa

പ്രതീകാത്മക ചിത്രം

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിയോക്ലാസിക് മോട്ടോര്‍സൈക്കിളുകള്‍ പരിചയപ്പെടുത്തിയ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍ ജാവ 42 മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. 1,72,942 രൂപയാണ് പുതിയ മോഡലിന്റെ പ്രാരംഭ വില. പുതിയ അപ്‌ഗ്രേഡുകളോടെയാണ് 2024 ജാവ 42 എത്തുന്നത്. 27.32 പി.എസ് പവറും 26.84 എന്‍.എം ടോര്‍ക്കും നല്‍കുന്ന പുതിയ 294 സി.സി ജെ പാന്തര്‍ ലിക്വിഡ്കൂള്‍ഡ് എന്‍ഞ്ചിനാണ് 2024 ജാവ 42ന് കരുത്തേകുന്നത്. പരിഷ്‌കരിച്ച എന്‍.വി.എച്ച് ലെവല്‍സ്, ഗിയര്‍ അധിഷ്ഠിത ത്രോട്ടില്‍ മാപ്പിംഗ്, സുഗമമായ ഷിഫ്റ്റിംഗ് എന്നിവയും പ്രധാന സവിശേഷതയാണ്.വേഗ വൈറ്റ്, വോയേജര്‍ റെഡ്, ആസ്റ്ററോയിഡ് ഗ്രേ, ഒഡീസി ബ്ലാക്ക്, നെബുല ബ്ലൂ, സെലസ്റ്റിയല്‍ കോപ്പര്‍ മാറ്റ് എന്നീ 6 പുതിയ ബോള്‍ഡ് നിറങ്ങള്‍ക്കൊപ്പം 14 ശ്രദ്ധേയമായ നിറഭേദങ്ങളിലാണ് ജാവ 42 വിപണിയില്‍ എത്തുന്നത്.

java yezdi