ഹ്യുണ്ടായ് ഐപിഒയ്ക്ക്; ലക്ഷ്യമിടുന്നത് 27,600 കോടി രൂപയുടെ സമാഹരണം

പ്രാഥമിക ഓഹരി വില്പനയിലുടെ 17.5 കോടി ഓഹരികൾ വിറ്റഴിച്ച് 27,870.16 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

author-image
anumol ps
New Update
hyundai

 

ന്യൂഡൽഹി: ‌ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ 'ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ'യിലൂടെ രാജ്യത്തെ എക്കാലത്തെയും വലിയ ഐപിഒയ്ക്ക് തുടക്കമായി. പ്രാഥമിക ഓഹരി വില്പനയിലുടെ 17.5 കോടി ഓഹരികൾ വിറ്റഴിച്ച് 27,870.16 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 1,865-1960 രൂപ നിലവാരത്തിലാണ് വില നിശ്ചയിച്ചിട്ടുള്ളത്. ചുരുങ്ങിയത് ഏഴ് ഓഹരികളുടെ ഒരു ലോട്ടിനാണ് അപേക്ഷിക്കാൻ കഴിയുക. അതായത് ചെറുകിട നിക്ഷേപകർക്ക് ബാധകമായ കുറഞ നിക്ഷേപം 13,720 രൂപയാണ്. ആങ്കർ നിക്ഷേപകരിൽനിന്ന് ഇതിനകം 8,315.28 കോടി രൂപ സമാഹരിച്ചതായി കമ്പനി അറിയിച്ചു.

ഐപിഒയ്ക്ക് തുടക്കമായതോടെ ഓഹരിയുടെ ഗ്രേമാർക്കറ്റ് പ്രീമിയം 2.3 ശതമാനം (45 രൂപ) ഉയർന്ന് 1,960 രൂപ നിലവാരത്തിലെത്തി. ഓഹരി വില പ്രഖ്യാപിച്ച ഒക്ടോബർ ഒമ്പതിലെ 147 രൂപയുടെ മൂന്നിലൊന്ന് താഴെയാണ് ഗ്രേമാർക്കറ്റ് പ്രീമിയം.

ഒക്ടോബർ 17 വരെയാണ് അപേക്ഷിക്കാൻ കഴിയുക. 18-ാം തിയതി അലോട്ട്മന്റ് പൂർത്തിയാക്കും. 21ന് നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടിൽ ഓഹരികൾ വരവ് വെയ്ക്കും. ഒക്ടോബർ 22ന് വിപണിയിൽ ലിസ്റ്റ് ചെയ്യും. 

hyundai ipo