ഹോണ്ടയുടെ വിൽപനയിൽ 11 ശതമാനം വളർച്ച

5,83,633​ ​യൂ​ണി​റ്റ് ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളാ​ണ് ​സെപ്തംബറിൽ ക​മ്പ​നി​ ​വി​റ്റ​ഴി​ച്ച​ത്.​  ആ​കെ​ ​വി​ല്പ​ന​യി​ൽ​ 5,36,391​ ​യൂ​ണി​റ്റു​ക​ൾ​ ​ആ​ഭ്യ​ന്ത​ര​ ​വി​പ​ണി​യി​ലാ​ണ് ​വി​റ്റ​ഴി​ച്ച​ത്.​

author-image
anumol ps
New Update
honda

പ്രതീകാത്മക ചിത്രം 

 

 

ന്യൂഡൽഹി​:​ ​സെപ്തംബറിൽ 11 ശതമാനം വളർച്ചാ നേട്ടവുമായി ഹോ​ണ്ട​ ​മോ​ട്ടോ​ർ​സൈ​ക്കി​ൾ​. 5,83,633​ ​യൂ​ണി​റ്റ് ​ഇ​രു​ച​ക്ര​ ​വാ​ഹ​ന​ങ്ങ​ളാ​ണ് ​സെപ്തംബറിൽ ക​മ്പ​നി​ ​വി​റ്റ​ഴി​ച്ച​ത്.​  ആ​കെ​ ​വി​ല്പ​ന​യി​ൽ​ 5,36,391​ ​യൂ​ണി​റ്റു​ക​ൾ​ ​ആ​ഭ്യ​ന്ത​ര​ ​വി​പ​ണി​യി​ലാ​ണ് ​വി​റ്റ​ഴി​ച്ച​ത്.​ 47,242​ ​യൂ​ണി​റ്റു​ക​ൾ​ ​ക​യ​റ്റു​മ​തി​ ​ചെ​യ്തു.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ഇ​തേ​ ​കാ​ല​യ​ള​വി​നെ​ ​അ​പേ​ക്ഷി​ച്ച് ​ക​യ​റ്റു​മ​തി​ 34​ ​ശ​ത​മാ​നം​ ​വ​ർ​ദ്ധി​ച്ച​പ്പോ​ൾ​ ​ആ​ഭ്യ​ന്ത​ര​ ​വി​ല്പ​ന​യി​ൽ​ 9​ ​ശ​ത​മാ​നം​ ​വാ​ർ​ഷി​ക​ ​വ​ള​ർ​ച്ച​ ​രേ​ഖ​പ്പെ​ടു​ത്തി.​ 2024​ ​ഏ​പ്രി​ൽ​ ​-​ ​സെ​പ്തം​ബ​ർ​ ​കാ​ല​യ​ള​വി​ൽ​ 28,81,419​ ​യൂ​ണി​റ്റു​ക​ളാ​ണ് ​ആ​ഭ്യ​ന്ത​ര​ ​വി​പ​ണി​യി​ൽ​ ​ഹോ​ണ്ട​ ​വി​റ്റ​ഴി​ച്ച​ത്.​ 2,76,958​ ​യൂ​ണി​റ്റു​ക​ൾ​ ​ക​യ​റ്റു​മ​തി​ ​ചെ​യ്തു.

honda