ന്യൂഡല്‍ഹി: ഹ്യുണ്ടായ് മോട്ടോര്‍ ഗ്രൂപ്പിന്റെ ഇന്ത്യന്‍ നിര്‍മിത ഇലക്ട്രിക് വാഹനങ്ങള്‍ 2025ല്‍ വിപണിയില്‍ എത്തും. ചെന്നൈയിലെ പ്ലാന്റില്‍ ആദ്യ ഇവി നിര്‍മാണം ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. 2030ഓടെ 5 മോഡലുകള്‍ അവതരിപ്പിക്കുകയാണ് ലക്ഷ്യം. കിയയുടെ ആദ്യ പ്രാദേശികമായി നിര്‍മിച്ച ഇവിയും അടുത്ത വര്‍ഷമെത്തും. എക്‌സൈഡ് എനര്‍ജി സൊല്യൂഷന്‍സിന്റെ ബാറ്ററിയാകും വാഹനങ്ങളില്‍ ഉപയോഗിക്കുക. ഹ്യുണ്ടായ് കോന, അയോണിക് 5, കിയ ഇവി6 എന്നിവയാണ് ഇപ്പോള്‍ ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇരുബ്രാന്‍ഡുകളുടെയും വാര്‍ഷിക ഉല്‍പാദനം 15 ലക്ഷം യൂണിറ്റ് ആക്കുമെന്നും കമ്പനി അറിയിച്ചു.