ദുല്‍ഖറിന്റെ ഗാരേജിലേക്ക് പുതിയ അതിഥിയായി  എഫ് 77 മാക് 2

ദുല്‍ഖറിന് നിക്ഷേപമുള്ള അള്‍ട്രാവയലന്റ് എന്ന ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാണ കമ്പനിയുടെ പുതിയ മോഡല്‍ ബൈക്കാണ് താരം സ്വന്തമാക്കിയത്. 

author-image
anumol ps
New Update
dq

ദുല്‍ഖര്‍ സല്‍മാന്‍

Listen to this article
0.75x 1x 1.5x
00:00 / 00:00



 

കൊച്ചി: വാഹനങ്ങളെ ഏറെ ഇഷ്ടപ്പെടുന്ന സിനിമാ താരം ദുല്‍ഖര്‍ സല്‍മാന്റെ ഗാരേജിലേക്ക് പുതിയ അതിഥിയായി  എഫ് 77 മാക് 2 എത്തി. 
ദുല്‍ഖറിന് നിക്ഷേപമുള്ള അള്‍ട്രാവയലന്റ് എന്ന ഇലക്ട്രിക് ഇരുചക്രവാഹന നിര്‍മാണ കമ്പനിയുടെ പുതിയ മോഡല്‍ ബൈക്കാണ് താരം സ്വന്തമാക്കിയത്. 

ഇലക്ട്രിക് ബൈക്ക് ആണെങ്കിലും ഇഷ്ട നമ്പര്‍ ദുല്‍ഖര്‍ കൈവിട്ടില്ല. ടിഎന്‍ 06 എകെ 0369 എന്നതാണ് വാഹനത്തിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍. 2022 ല്‍ വിപണിയിലെത്തിയ എഫ് 77 എന്ന വൈദ്യുത സ്‌പോര്‍ട്‌സ് ബൈക്കിന്റെ പുതിയ മോഡലാണ് മാര്‍ക് 2. ഇന്ത്യയില്‍ ഏറ്റവും വേഗമുള്ള ഇലക്ട്രിക് ബൈക്ക് എന്ന പേരിലാണ് മാര്‍ക് 2 എത്തിയിരിക്കുന്നത്. മണിക്കൂറില്‍ 155 കിലോമീറ്ററാണ് വേഗം. 7.7 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗം കൈവരിക്കുന്ന കാറിന് 40 ബിഎച്ച്പി കരുത്തും 100 എന്‍എം ടോര്‍ക്കുമുണ്ട്. 

വിപണിയില്‍ തന്നെ ആദ്യമായി അവതരിപ്പിക്കുന്ന നിരവധി സവിശേഷതകളുണ്ട് ഈ ബൈക്കിന്. പത്ത് ലെവല്‍ റീജനറേഷനാണ് മാക് 2ന്. സുരക്ഷയ്ക്കായി മൂന്ന് ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോളും ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോളുമുണ്ട്. 2.99 ലക്ഷം രൂപ വിലവരുന്ന സ്റ്റാന്‍ഡേര്‍ഡിന്റെ 211 കിലോമീറ്റര്‍ റേഞ്ചും 3.99 ലക്ഷം രൂപ വിലവരുന്ന റികോണിന് 323 കിലോമീറ്ററും റേഞ്ചുമുണ്ട്.

 

dulquer salman f 77 mach 2