അഞ്ച് പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി അശോക് ലെയ്‌ലാന്‍ഡ്

ഈ വര്‍ഷം ലൈറ്റ് കമേഴ്‌സ്യല്‍ വെഹിക്കിള്‍ വിഭാഗത്തിലുള്ള വാഹനങ്ങളാകും കമ്പനി വിപണിയില്‍ അവതരിപ്പിക്കുക.

author-image
anumol ps
Updated On
New Update
ashok

ashok leyland

Listen to this article
0.75x 1x 1.5x
00:00 / 00:00

 

 

ചെന്നൈ: ഹിന്ദുജ ഗ്രൂപ്പിന് കീഴിലുള്ള വാഹന നിര്‍മാതാക്കളായ അശോക് ലെയ്‌ലാന്‍ഡ് അഞ്ച് പുതിയ വാഹനങ്ങള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം ലൈറ്റ് കമേഴ്‌സ്യല്‍ വെഹിക്കിള്‍ വിഭാഗത്തിലുള്ള വാഹനങ്ങളാകും കമ്പനി വിപണിയില്‍ അവതരിപ്പിക്കുക. ട്രക്കുകള്‍ ഉള്‍പ്പെടെ വലിയ വാഹനങ്ങളിലെ മുന്‍നിരക്കാരായ അശോക് ലെയ്‌ലാന്‍ഡ് ചെറുവാഹന വിപണിയിലേക്കുകൂടി ചുവടുവയ്ക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഈ സാമ്പത്തിക വര്‍ഷം 500 മുതല്‍ 700 കോടി രൂപ വരെ മുതല്‍മുടക്കും. ഈ വര്‍ഷം ഒന്നിടവിട്ട മാസങ്ങളില്‍ ഒരു പുതിയ വാഹനം അവതരിപ്പിക്കാനാണ് പദ്ധതി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ കമ്പനിയുടെ ലാഭം 933 കോടിയായിരുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 16.73 ശതമാനത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 

 

ashok leyland