കഷ്ട നഷ്ടങ്ങൾ ഉണ്ടാകുമ്പോൾ ഭക്തർ സർവ ഐശ്വര്യത്തിനായി മഹാവിഷ്ണുവിനെ ഭജിക്കുന്നു. എല്ലാത്തിനും കാരണഭൂതനായ ദൈവമായതിനാൽ ആദി എന്നും മഹാവിഷ്ണുവിനെ വിളിക്കുന്നു. എല്ലാം അറിയുന്നവൻ എന്നാണ് മഹാവിഷ്‌ണു എന്ന പദത്തിൻറെ അർത്ഥം. പ്രപഞ്ചത്തിലെ എല്ലാ കോണിലും ഭഗവാൻറെ സാന്നിധ്യം ഉണ്ടെന്നാണ് വിശ്വാസം.
സകല ചരാചരങ്ങൾക്കും മോക്ഷദായകനായതിനാൽ ഭഗവാൻ പരമാത്മാവുമാകുന്നു. സർവ കാര്യങ്ങൾക്കും ആഗ്രഹ സാഫല്യത്തിനും ആശ്രയിക്കാവുന്ന ദേവനായതിനാലാണ് മഹാവിഷ്‌ണു നാരായണനാകുന്നത്. ഭഗവാൻറെ കൈയ്യിലെ സുദർശനം ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നു. അതു കൊണ്ടു തന്നെ ആദി നാരായണനെ ആശ്രയിച്ചാൽ എന്ത് കാര്യവും തടസമില്ലാതെ സാധിക്കും. എല്ലാ ഐശ്വര്യവും ലഭിക്കും. അതിനായി വിഷ്ണു ഗായത്രി മന്ത്രം തികഞ്ഞ ഭക്തിയോടെയും ശുദ്ധിയോടെയും ശ്രദ്ധയോടെയും വിഷ്ണുഭഗവാനെ സ്മരിച്ച് എന്നും രാവിലെ 108 തവണ ജപിക്കുക. സകല സൗഭാഗ്യവും വന്നുചേരും.
വിഷ്ണു ഗായത്രി മന്ത്രം:
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹേ
തന്നോ വിഷ്ണു: പ്രചോദയാത്