പെരുമ്പാവൂര്‍ വായ്ക്കരക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഇല്ലം നിറ

പൂജിച്ച കതിര്‍ ഭവനങ്ങളിലും സ്ഥാപനങ്ങളിലും സൂ ക്ഷിക്കുന്നതിലൂടെ ആ ഒരു വര്‍ഷം മുഴുവന്‍ അഷ്ട ഐശ്വ ര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം

author-image
Rajesh T L
New Update
temple
Listen to this article
0.75x 1x 1.5x
00:00 / 00:00

 

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ വായ്ക്കരക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ ഇല്ലം നിറ. രാവിലെ 6.18 നും 7. നും മദ്ധ്യേ കന്നിക്കൂറില്‍ ചിങ്ങം രാശി ഉദയ സമയത്താണ് ഇല്ലം നിറ. രാവിലെ ഉഷ:പൂജക്കു ശേഷം വാദ്യ ഘോഷങ്ങളുടെയും ശംഖനാദത്തിന്റെയും അകമ്പടിയോടെ ക്ഷേത്രം തന്ത്രി തെക്കേടത്ത് മരത്തോമ്പിള്ളി ശങ്കരന്‍ നമ്പൂതിരി, മേല്‍ശാന്തിമാരായ ആത്രശ്ശേരി കൃഷ്ണന്‍ നമ്പൂതിരി, മംഗലത്ത് മന പ്രമോദ് നമ്പൂതിരി എന്നിവരുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍. 

കതിര്‍ കറ്റകള്‍ ശിരസ്സിലേറ്റി ക്ഷേത്ര ത്തിന് പ്രദക്ഷിണം വച്ച് മണ്ഡപത്തില്‍ ആല്, മാവ്, നെല്ലി, മുള എന്നിവയുടെ ഇലകളും ദശപുഷ്പവും പ്രത്യേക രീതി യില്‍ കെട്ടി ഒരുക്കിയിരിക്കുന്ന നിറവല്ലത്തില്‍ സ്ഥാപിച്ച് മഹാലഷ്മി ചൈതന്യത്തെ നെല്‍ക്കതിരിലേക്ക് ആവാഹിച്ച് ശ്രീകോവിലിലേക്കും കീഴ്ക്കാവിലേക്കും എഴുന്നള്ളിച്ച് നിറക്കുന്നു. തുടര്‍ന്ന് പുജിച്ച നെല്‍ക്കതിര്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കുന്നു. ഈ ആചാരങ്ങളില്‍ പങ്കുകൊള്ളുന്നതും പൂജിച്ച കതിര്‍ ഭവനങ്ങളിലും സ്ഥാപനങ്ങളിലും സൂ ക്ഷിക്കുന്നതിലൂടെ ആ ഒരു വര്‍ഷം മുഴുവന്‍ അഷ്ട ഐശ്വ ര്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. 

ഞായര്‍ രാവിലെ 7. 20 നും 8.45 നും മദ്ധ്യേ തുലാക്കുറില്‍ കന്നി രാശി ഉദയ സമ യത്ത് പുത്തരി. പുന്നെല്ല് കുത്തിയ അരികൊണ്ട് നിവേദ്യ മുണ്ടാക്കി ദേവിക്ക് നിവേദിക്കുന്ന ചടങ്ങാണ് പുത്തരി നിവേദ്യം. പുത്തരി പായസം ഭക്തര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുകയാണ് പതിവ്. കാരിമിറ്റത്ത് ശ്രീഭഗവതി ട്രസ്റ്റിന്റെ നിയന്ത്രണ ത്തിലുള്ളതാണ് ക്ഷേത്രം. വഴിപാടുകള്‍ക്ക്  0484-2658718, 9072858718 എന്നീ നമ്പറുകളില്‍ ബന്ധിപ്പെടാം.

 

 

 

temple festival kerala temple